അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി: ദുബായ് എമിഗ്രേഷന്‍
ദുബായ്: അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയോ അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷന്‍) അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് 100,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസ കുടിയേറ്റ രേഖകള്‍ ശരിയാകാനും പിഴയോ, ശിക്ഷാ നടപടികളോ കൂടാതെ തന്നെ വിസ സ്റ്റാറ്റസ് ശരിയാക്കാനുമായി കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.
കാരുണ്യവര്‍ഷമായി രാജ്യം ആചരിച്ച സായിദ് വര്‍ഷത്തിന്റെ ഭാഗമായിരുന്നു ഇത്തരക്കാര്‍ക്ക് ഏറെ സഹായകരമായ പൊതുമാപ്പ് നിലവില്‍ വന്നിരുന്നത്. അഞ്ചുമാസത്തോളമാണ് പൊതുമാപ്പ് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒന്ന് മുതല്‍ ആരംഭിച്ച പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീണ്ടുനിന്നു. എന്നിട്ടും പൊതുമാപ്പിന്റെ അവസരം ഉപയോഗപ്പെടുത്താതെ ഇവിടെ തങ്ങുന്നവര്‍ക്ക് എതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ കാലയളവില്‍ പൊതുമാപ്പിന്റെ പ്രചാരണവും അതിന്റെ ആനുകൂല്യങ്ങളും മലയാളമടക്കമുള്ള വിവിധ ഭാഷ മാധ്യമങ്ങളിലൂടെ എമിഗ്രേഷന്‍ വകുപ്പ് നിരന്തരം ആളുകളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ നിയമവ്യവസ്ഥിതികള്‍ അംഗീകരിക്കാതെ ഇവിടെ തങ്ങുന്നത് ദുബായ് എമിഗ്രേഷന്‍ ഏറെ ഗൗരവമായാണ് നോക്കിക്കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടയില്‍ ദുബായില്‍ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05,809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി പറഞ്ഞു. ഇതില്‍ 1,212 പേര്‍ യുദ്ധം കൊണ്ട് കഷ്ടത അനുഭവിക്കുന്ന രാജ്യത്തില്‍ നിന്നുള്ളവരാണ്, പൊതുമാപ്പ് കാലയളവില്‍ ദുബായില്‍ 13,843 പേര്‍ അവരുടെ വിസ സ്റ്റാറ്റസ് മാറ്റി, 18,530 വിസ പുതുക്കുകയും 6,288 ആളുകള്‍ക്ക് പുതിയ റെസിഡന്‍സി വിസ ലഭിക്കുകയും ചെയ്തു.
അതേസമയം തന്നെ ദുബായില്‍ നിന്ന് പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കി രാജ്യം വിട്ടവര്‍ 30,387 പേരാണ്. ഈ സമയത്ത് പുതിയ ജോലി തേടുന്ന ആളുകള്‍ക്ക് 35,549 തൊഴില്‍ അന്വേഷക വിസകളും അനുവദിച്ചു നല്‍കുകയും ചെയ്തുയെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി വ്യക്തമാക്കി
'താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കു' എന്ന സന്ദേശത്തിലാണ് കഴിഞ്ഞ വര്‍ഷം പൊതുമാപ്പ് രാജ്യത്ത് നില്‍വിലുണ്ടായിരുന്നത്. ഈ സമയത്ത് ദുബായിലെ പൊതുമാപ്പ് കേന്ദ്രമായ അല്‍ അവീറില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ പൊതുമാപ്പില്‍ നിന്ന് വ്യത്യസ്തമായി രാജ്യം വിട്ടുപോയവര്‍ക്ക് വീണ്ടും യു.എ.ഇയിലേക്ക് തന്നെ തിരിച്ചുവരാനുള്ള അവസരവും രാജ്യം നല്‍കിയിരുന്നു. എന്നാല്‍, അനധികൃതമായി യു.എ.ഇയിലേക്ക് കടന്നവര്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യത്തേക്ക് വരാന്‍ പറ്റുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."