HOME
DETAILS

2ജി സ്‌പെക്ട്രം: ഇ.ഡി ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിന് സുപ്രിംകോടതി അനുമതി

  
backup
June 28, 2018 | 6:55 AM

2%e0%b4%9c%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87

 

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതിക്കേസ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെതിരായ ആരോപണം സംബന്ധിച്ച് അന്വേഷണമാവാമെന്ന് സുപ്രിംകോടതി.
ഒരു ഉദ്യോഗസ്ഥനും സംശയത്തിന്റെ നിഴലിലായിക്കൂടാ എന്നു വ്യക്തമാക്കി ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എസ്.കെ കൗളും അടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെതാണ് തീരുമാനം.
2ജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട എയര്‍സെല്‍- മാക്‌സിസ് ഇടപാട് അന്വേഷിച്ച ഇ.ഡി ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങ്ങിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അതേകുറിച്ച് അന്വേഷണം വേണമെന്നും വ്യക്തമാക്കിയ രണ്ടംഗ ബെഞ്ച് കേസില്‍ രജേശ്വര്‍ സിങ് ഇനി ഏതെങ്കിലും വിധത്തിലുള്ള ഇടപെടല്‍ നടത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അഭിപ്രായപ്പെട്ടു.
രജേശ്വര്‍ സിങ്ങിനെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് നേരത്തെ അദ്ദേഹത്തിന് അനുകൂലമായി വിധിച്ച മുന്‍ ഉത്തരവ് ഭേദഗതി വരുത്തിയാണ് രണ്ടംഗ ബെഞ്ചിന്റെ നടപടി. രാജേശ്വര്‍ സിങ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നു ചൂണ്ടിക്കാട്ടി രജനീഷ് കപൂര്‍ എന്നയാള്‍ നല്‍കിയ പരാതിയും ഇതില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജിയുമാണ് ഈ വിഷയത്തില്‍ സുപ്രിംകോടതി മുന്‍പാകെയുള്ളത്. എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി രാജേശ്വര്‍ സിങ് നല്‍കിയ ഹരജിയും ഇതേ ബെഞ്ച് മുന്‍പാകെയുണ്ട്.
കേസ് പരിഗണിക്കവേ രജേശ്വര്‍ സിങ്ങിന്റെ അഭിഭാഷകനെ കോടതി കാര്യപ്രസക്തമായി ഉപദേശിക്കുകയും ചെയ്തു. നിങ്ങള്‍ക്കെതിരേ ആരോപണം ഉയരുമ്പോള്‍ അത് ശരിയോ തെറ്റോ ആ വട്ടെ അതില്‍ സത്യമുണ്ടോയെന്നു അന്വേഷിക്കേണ്ടതുണ്ട്. ഇതിന്റെ പേരില്‍ നിങ്ങള്‍ വേട്ടയാടപ്പെടാനും പാടില്ല. നിങ്ങള്‍ ഒരുകേസില്‍ ആരോപണവിധേയനാവുമ്പോള്‍ ആ കേസിന്റെ അന്വേഷണച്ചുമതല വഹിക്കുന്നത് ശരിയാണോ എന്നതും ചിന്തിക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഈ കേസില്‍ നിങ്ങള്‍ക്ക് പൂര്‍ണ ശുദ്ധിപത്രം നല്‍കാനാവില്ല. ഏതു പ്രവര്‍ത്തനത്തിനും നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
നിങ്ങള്‍ ഉത്തരവാദിത്വമുള്ള ആളാണെന്ന് ഉറപ്പാക്കല്‍ ഞങ്ങളുടെ ബാധ്യതയാണ്. നിങ്ങള്‍ക്കെതിരേ ഏതെങ്കിലും വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തി പ്രതിച്ഛായ കളങ്കപ്പെടുത്തുന്നില്ലകോടതി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയില്‍ യുപിഎസ് വിമാനം തകര്‍ന്നുവീണ് മരണപ്പെട്ടവരുടെ എണ്ണം നാലായി; 11 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

International
  •  14 days ago
No Image

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; സൗജന്യചികിത്സയില്ല; ദുരന്തമായി 1031എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം

Kerala
  •  14 days ago
No Image

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലില്‍ തമിഴ്‌നാട് പൊലിസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍; ഹോട്ടലില്‍ എത്തിയതും വിലങ്ങില്ലാതെ

Kerala
  •  14 days ago
No Image

ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി യു.എസ് ജനത; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയര്‍

International
  •  14 days ago
No Image

സ്റ്റാർട്ടപ്പുകൾ 7,300;  72 ശതമാനത്തിനും വരുമാനമില്ല; സർക്കാർ കനിഞ്ഞില്ലെങ്കിൽ പൂട്ടുവീഴും

Kerala
  •  14 days ago
No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  14 days ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  14 days ago
No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  14 days ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  14 days ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  14 days ago