HOME
DETAILS
MAL
കോംഗോയില്‍ ചരക്കു ട്രെയിന്‍ പാളംതെറ്റി: 34 മരണം
backup
March 18 2019 | 19:03 PM
കിന്‍ഷസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ (ഡി.ആര് കോംഗോ) ട്രെയിന്‍ പാളംതെറ്റി 34 മരണം. 50ല്‍ അധികം പേര്‍ക്കു പരുക്കുണ്ട്. മരിച്ചവരും പരുക്കേറ്റവരും ചരക്കുവണ്ടിയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ചു യാത്രചെയ്യുന്നവരായിരുന്നു. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തെ പ്രധാന പട്ടണമായ കണങ്കയില്‍ നിന്ന് 90 മൈല്‍ അകലെ ബെനാ ലേകയിലാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ വരികയായിരുന്ന ചരക്കുട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെത്തുടര്‍ന്ന് അഞ്ചുബോഗികള് പാലം തകര്‍ത്ത് ല്യൂംബെ നദിയിലേക്കു പതിച്ചു. അപകടം നടന്നത് ആളൊഴിഞ്ഞ വനപ്രദേശത്തു രാത്രി സമയത്ത് ആയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും കഴിഞ്ഞില്ല.
ഒരുമാസത്തിനിടെ രാജ്യത്തു നടക്കുന്ന മൂന്നാമത്തെ ട്രെയിനപകടമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."