HOME
DETAILS
MAL
കൊവിഡ് 8.5 ലക്ഷം കോടി ഡോളര്‍ നഷ്ടമുണ്ടാക്കുമെന്ന് യു.എന്‍
backup
May 30 2020 | 02:05 AM
ജനീവ: ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നില്ലെങ്കില്‍ കൊവിഡ് മഹാമാരി സങ്കല്പിക്കാനാവാത്ത നാശത്തിനും പട്ടിണിക്കും ഇടയാക്കുമെന്നും ആഗോള സമ്പദ്വ്യവസ്ഥയില് 8.5 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാക്കുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.
ആധുനികകാലത്ത് നാമെത്ര മാത്രം ശാസ്ത്രീയ-സാങ്കേതിക പുരോഗതി നേടിയിട്ടുണ്ടെങ്കിലും നമ്മുടെ ദൗര്‍ബല്യങ്ങള്‍ പുറത്തുകാട്ടുകയാണ് ഈ മഹാമാരി. ഒരു കുഞ്ഞു വൈറസ് കാരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത മാനുഷിക പ്രതിസന്ധിയിലാണ് നാം. ഇതിനെതിരേ നാം ശക്തമായി പ്രതികരിക്കുകയും സഹകരിക്കുകയും ചെയ്തില്ലെങ്കില്‍ 60 ദശലക്ഷം ജനങ്ങള്‍ കൊടിയ പട്ടിണിയിലാകും. 160 കോടിവരുന്ന ലോക അധ്വാനശക്തിയുടെ പകുതിയും ജീവിതമാര്‍ഗമില്ലാത്ത അവസ്ഥയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."