അണ്ടര്‍ 23 എ.എഫ്.സി ചാംപ്യന്‍ഷിപ്പ്: ടീം പ്രഖ്യാപിച്ചു, സഹലും രാഹുലും ടീമില്‍
ന്യൂഡല്‍ഹി: അണ്ടര്‍ 23 എ.എഫ്.സി ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. 23 അംഗ സ്ക്വാഡാണ് ഇന്നലെ പരിശീലകന് ഡെറിക് പെരേര പ്രഖ്യാപിച്ചത്. ഖത്തറിനെതിരായ സൗഹൃദ മത്സരം കളിച്ച ടീമില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ടീമിലുണ്ട്. മലയാളികളായ സഹല്‍ അബ്ദുല്‍ സമദും രാഹുല്‍ കെ.പിയും ടീമിലിടംപിടിച്ചിട്ടുണ്ട്.
ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് സഹലിനെ ക്യാംപിലെത്തിച്ചത്. ഇന്ത്യന്‍ ആരോസിനായി ഗംഭീര പ്രകടനം കാഴ്ചവച്ചത് രാഹുല്‍ കെ.പിയെയും ടീമിലെത്തിച്ചു. രണ്ട് പേരും ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് എന്നത് കേരള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കും. ബ്ലാസ്റ്റേഴ്സ് താരം ധീരജ് സിങും ടീമില്‍ ഉണ്ട്.
നാളെ മുതല്‍ ഉസ്ബെകിസ്താനിലാണ് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയെ കൂടാതെ ഉസ്ബെകിസ്താന്‍, തജികിസ്താന്‍ എന്നിവരാണ് ഗ്രൂപ്പിലുള്ളത്.
ഗോള്‍കീപ്പര്‍മാര്‍: ഗില്‍, ധീരജ് സിങ്, മുഹമ്മദ് നവാസ്
പ്രതിരോധം: നരേന്ദര്‍, മെഹ്താബ്, സര്‍തക്, അന്‍വര്‍, ആശിഷ്, നിഷു, ഗൗരവ്.
മധ്യനിര: വിനീത് റായ്, സഹല്‍, ജെറി, ചാങ്തെ, അമര്‍ജിത് സിങ്, രോഹിത് കുമാര്‍, കോമള്‍ തട്ടാല്‍, രാഹുല്‍, അനിരുദ്ധ ഥാപ.
മുന്നേറ്റനിര: ഡാനിയല്‍, ലിസ്റ്റണ്‍, റഹീം, ദാനു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."