പ്രൊഫ. കെ. ജയപ്രസാദ് കേന്ദ്ര സര്‍വകലാശാല പ്രോ. വൈസ് ചാന്‍സിലര്‍
പെരിയ: കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ പ്രോ വൈസ് ചാന്‍സലറായി പ്രൊഫ. കെ. ജയപ്രസാദിനെ നിയമിക്കാന്‍ തിരുവനന്തപുരത്ത് നടന്ന കേന്ദ്രസര്‍വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സര്‍വകലാശാല തുടങ്ങി ഇത്രയും കാലമായിട്ടും പ്രോ വി.സി പദവിയിലേക്ക് ആരെയും നിയമിച്ചിരുന്നില്ല. കേന്ദ്ര സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കള്‍ച്ചറല്‍ സ്റ്റഡീസ് ഡീന്‍ ആണ് പ്രൊഫ. ഡോ. കെ. ജയപ്രസാദ്. കേന്ദ്ര സര്‍വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം, കോര്‍ട്ട് മെംബര്‍, മഹാത്മാ അയ്യങ്കാളി സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസ് ഡയറക്ടര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ റിസര്‍ച്ചിന്റെ സതേണ്‍ റീജിയണ്‍ ഉപദേശകസമിതി അംഗം, ഇന്ത്യന്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. നാക്ക്, യു.ജി.സി തുടങ്ങിയ സമിതികളിലെ നോമിനിയായും സേവനമനുഷ്ഠിക്കുന്നുണ്ട്. തിരുവനന്തപുരം കൈമനം സ്വദേശിയാണ്. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ആര്‍. ശ്യാമളയാണ് ഭാര്യ. ഡോ. ലക്ഷ്മി നാരായണി, എം.ബി.ബി.എസ്. വിദ്യാര്‍ഥിനി പാര്‍വതി നന്ദിനി എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."