HOME
DETAILS

സഊദിയിൽ നാളെ മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 1000 റിയാൽ പിഴ

  
backup
May 30 2020 | 14:05 PM

more-relaxation-in-saudi-regulations-from-tomorrow

    റിയാദ്: സഊദിയിൽ കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകളുടെ രണ്ടാം ഘട്ടം നാളെ ആരംഭിക്കാനിരിക്കെ കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തി സഊദി ആഭ്യന്തര മന്ത്രാലയം. നാളെ മുതൽ കർഫ്യു സമയത്തിലെ ഇളവ് രാവിലെ ആറു മണി മുതൽ രാത്രി എട്ടു മണി വരെയാക്കി ഉയർത്തിയതിനോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളും മറ്റു മേഖലകളും തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി കൂടി പ്രാബല്യത്തിൽ വരുന്നതിന്റെ മുന്നോടിയായാണ് കടുത്ത നിബന്ധനകളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. ഇത് പ്രകാരം ഫേസ് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ആയിരം റിയാൽ പിഴ ഈടാക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ടാം തവണയും മാസ്കില്ലാതെ പിടികൂടിയാല്‍ പിഴ ഇരട്ടിയാകം.

    ഷോപ്പിംഗ് സെന്ററുകള്‍ മാളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ശരീരോഷ്മാവ് പരിശോധിക്കുന്നത് തടയുക, പരിശോധനയില്‍ കൂടിയ താപ നില രേഖപ്പെടുത്തിയാല്‍ തുടര്‍ പരിശോധനക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുക എന്നിവയും ആയിരം റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. വ്യക്തികൾക്കായിരിക്കും പിഴ ഈടാക്കുക. അതേസമയം, ഇസ്തിറാഹകളിലും വീടുകളിലും മസറകളിലും മറ്റും വിവാഹമടക്കമുള്ള പരിപാടികളില്‍ 50 പേര്‍ക്ക് വരെ ഒന്നിച്ചിരിക്കാമെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ, ആരോഗ്യ മന്ത്രാലയം നിർദേശിച്ച കാര്യങ്ങൾ പാലിക്കപ്പെടണം. മന്ത്രാലയ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ പതിനായിരം റിയാൽ വരെ പിഴ ഈടാക്കും. രാജ്യത്ത് നിയന്ത്രണങ്ങൾളിൽ അയവ് വരുത്തുമ്പോഴും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സാമൂഹിക വ്യാപനം അടക്കമുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് ഈ മുന്‍കരുതല്‍ നടപടികള്‍.

     അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരിൽ എഴുപത് ശതമാനം പേരും രോഗ മുക്തി നേടിയതായും കൊവിഡ് വാക്‌സിൻ ലഭ്യമായാൽ അത് ആദ്യം കൈവശപെടുത്തുന്ന രാജ്യങ്ങളിൽ ഒന്നായിരിക്കും സഊദി അറേബ്യയെന്നും സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ പറഞ്ഞു. അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജി 20 രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് സഊദി. വൈറസിനെ പ്രതിരോധിക്കനുള്ള ശേഷി സഊദിക്കുണ്ട് .പ്രതിസന്ധിയെ നാം സുരക്ഷിതമായി അതി ജീവിക്കും. അതിനാൽ എല്ലാവരും സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ മുൻകരുതലുകൾ പൂർണ്ണമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago
No Image

വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു

Business
  •  8 hours ago