HOME
DETAILS
MAL
നഷ്ടമായത് യുവത്വത്തെ പ്രചോദിപ്പിച്ച പരിശീലകനെ
backup
April 16 2017 | 20:04 PM
മുക്കം: വോളിബോള്‍ പരിശീലനം നല്‍കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ച പാറത്തോട് കാക്കകൂടുങ്കല്‍ ജോയിയുടെ വിയോഗം നാടിന് തീരാ ദുഃഖമായി. നാടിന് നഷ്ടമായത് മികച്ച പരിശീലകനെയാണ്. നാല് പതിറ്റാണ്ടിലേറെയായി വോളിബോള്‍ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം മികച്ച കര്ഷകന് കൂടിയാണ്. കുട്ടികളില്‍ വോളിബോളിനോടുള്ള താല്പര്യം വളര്‍ത്താനും അവരിലെ മികച്ച കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു . നെഹ്റു യൂത്ത് ക്ലബ്, ഫാത്തിമ റിക്രിയേഷന്‍ ക്ലബ്, ഡിക്രൂസ് മെമ്മോറിയല്‍ ക്ലബ് എന്നിവയുടെ സഹകരണത്തോടെ അനവധി പ്രതിഭകളെ വാര്‍ത്തെടുക്കുവാനും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുവാനും മുന്‍ നിരയിലുണ്ടായിരുന്ന ഇദ്ദേഹം പാറത്തോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണു മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."