മുതുകുറ്റി വയലില്‍ നടപ്പാത നിര്‍മാണം പാതിവഴിയില്‍
ചക്കരക്കല്‍: മുതുകുറ്റി വയലില്‍ നടപ്പാത നിര്‍മാണം പാതി വഴിയില്‍ നിര്‍ത്തി. നിരവധി യാത്രക്കാര്‍ കടന്നു പോവുന്ന പ്രധാന വഴിയില്‍ മുന്നൂറ് മീറ്ററോളം നീളത്തിലാണ് മാത്രമാണ് പഞ്ചായത്ത് അധികൃതര്‍ നടപ്പാത പണിതത്. മുതുകുറ്റി യു.പി സ്കൂള്‍, അങ്കണവാടി, ചെമ്പിലോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വഴിയാണിത്.
ചെളി നിറഞ്ഞ വയല്‍ വരമ്പുകളിലൂടെയുള്ള യാത്ര ദുസ്സഹമായതിനെ തുടര്‍ന്നുള്ള പരാതിയിലാണ് ചെമ്പിലോട് പഞ്ചായത്ത് നടപ്പാത പണിതത്. അരമീറ്ററോളം ഉയരത്തില്‍ ചെങ്കല്ല് കെട്ടി ഉയര്‍ത്തി മണ്ണ് നിറച്ചായിരുന്നു പാതയുടെ നിര്‍മാണം. ഇരിവേരി കനാല്‍ മുതല്‍ പാത നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. വരാനിരിക്കുന്ന മഴക്കാലത്തിന് മുന്‍പ് നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."