വ്യോമയാന മേഖലയില്‍ അമേരിക്ക- സഊദി സഹകരണ കരാര്‍ ഒപ്പുവെച്ചു
റിയാദ്: വ്യോമയാന മേഖലയില്‍ അമേരിക്ക സഊദി സഹകരണ കരാര്‍ ഒപ്പുവെച്ചു. സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
വ്യോമമേഖലയുമായി വിവിധ മേഖലകളില്‍ ശേഷി വര്‍ധിപ്പിക്കുക, പരസ്പര സഹകരണത്തോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് കരാര്‍ പ്രകാരം ലക്ഷ്യമിടുന്നത് .
വ്യോമമേഖലയില്‍ സഊദിയുടെ ശേഷി വര്‍ധിപ്പിക്കുന്നതും കരാര്‍ ലക്ഷ്യമിടുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സുരക്ഷയും പ്രധാന ലക്ഷ്യമാണ്. കൂടാതെ, സാങ്കേതിക വിദ്യ വികസിപ്പിക്കന്നതിനും വിപുലീകരണത്തിനും ഇരുരാജ്യങ്ങളും സഹകരിച്ച് നീങ്ങും.
സഊദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹകീം ബിന്‍ മുഹമ്മദ് അല്‍ തമീമിയും അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പ്രതിനിധി കാള്‍ ഇ ബര്ലസണ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."