ഉപദേശകനായി 'ബസ്റ്റാര്‍ഡ് ' വിളിക്കാരന്‍തന്നെ വേണോ?
ബ്ലാക്ക് റിക്കോര്‍ഡോടെ സര്‍വിസില്‍നിന്നു പിരിഞ്ഞ രമണ്‍ ശ്രീവാസ്തവയെന്ന ..........'ബസ്റ്റാര്‍ഡ് ' വിളിക്കാരനെത്തന്നെ പൊലിസ് ഉപദേഷ്ടാവാക്കിയ മുഖ്യമന്ത്രിയുടെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. ഇതില്‍ യു.ഡി.എഫിന്റെ മൗനത്തില്‍ ദുരൂഹതയുണ്ട്. പ്രതിഷേധിക്കുന്നതു വര്‍ഗീയതയായി കാണേണ്ടതില്ല. നാളെ ആരെയാണ് അദ്ദേഹം 'ഉപദേശിച്ചു' വെടിവച്ചിടുകയെന്നു പറയാനാവില്ല.
വര്‍ഗീയവിഷം ചീറ്റുന്ന കമന്റുമായി നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടയാളെത്തന്നെ ഉപദേശകനായി തിരഞ്ഞെടുത്ത പിണറായുടെ ചേതോവികാരം മനസ്സിലാവുന്നില്ല. പലരും മറന്ന ആ കറുത്ത സംഭവം എന്താണെന്നറിയാന്‍ നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്റെ 'സിറാജുന്നിസ്സ' എന്ന നോവല്‍ വായിക്കണം.
സഖാവ് പിണറായീ,താങ്കള്‍ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്. താങ്കള്‍ക്കനുസൃതമായ 'ധാര്‍ഷ്ഠ്യമുള്ള' ആള്‍ തന്നെ വേണമെന്ന് കരുതിയതിനാലാണോ ഇത്. ജനാധിപത്യത്തില്‍ ധാര്‍ഷ്ട്യത്തിനല്ല സഹകരണത്തിനും ജനങ്ങളോടുള്ള കരുണയ്ക്കുമാണു സ്ഥാനം. ഇത് ഉപദേശിക്കാന്‍ ഞാനാളല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ ഉപദേശിക്കാന്‍ മാത്രം താങ്കള്‍ക്ക് നല്ലൊരു ഉപദേശകന്‍ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."