തെരഞ്ഞെടുപ്പ് പ്രചാരണ പാട്ട് വേണോ? ഉസ്മാന്‍ മൂവാറ്റുപുഴയുടെ അടുത്തേക്ക് പോന്നോളൂ...
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് ആരവമുയര്‍ന്നതോടെ പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടാന്‍ ഇമ്പമേറിയ ഗാനങ്ങളൊരുക്കുന്നതിന്റെ തിരക്കിലാണ് ഉസ്മാന്‍ മൂവാറ്റുപുഴ എന്ന പാട്ടുകാരന്‍.
തെരഞ്ഞെടുപ്പിന്റ വിജ്ഞാപനം പുറത്തിറങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ഥികള്‍ക്കായി പാട്ടൊരുക്കാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള പ്രവര്‍ത്തകര്‍ എത്തികഴിഞ്ഞു. തെരഞ്ഞെടുപ്പപ്രചാരണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന തോടെയാണ് പാട്ടുകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നത്.
പഴയകാല അടിപൊളി മാപ്പിള പാട്ടുകളുടെ ഈണത്തിലുള്ളപാട്ടുകള്‍ക്കാണ് ഏറെമാര്‍ക്കറ്റ്. കോല്‍ക്കള പാട്ടുകളും, ക്രസ്തീയ ഭക്തി ഗാനങ്ങളുടെ ട്യൂണുകളും ആവശ്യപെടുന്നവര്‍ ഏറെയാണ്.
പേരും, ചിഹ്നവും, മണ്ഡലവുമെല്ലാം പറഞ്ഞാല്‍ മണിക്കൂറുകള്‍ക്കകംപാട്ട് റെഡിയാകും. ഗാന രചനയും,സംഗീത സംവിധാനവും പാടുന്നതുമെല്ലാം ഉസ്മാന്‍ തന്നെ. മൂവാറ്റുപുഴയിലെ സ്‌റ്റേജ് ഗായകനാണ് ഉസ്മാന്‍. പ്രമുഖഗായകര്‍ക്കൊപ്പം നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷമായി ഉസ്മാന്‍ ഈ രംഗത്ത് സജീവമാണ്.
പഞ്ചായത്തു തെരഞ്ഞെടുപ് കാലം ഉസ്മാന്റെ കൊയ്ത്തുകാലമാണ്. ഓരോ വാര്‍ഡുകളിലെയും മുന്നണി, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉസ്മാന്റെ പാട്ടിനായെത്തും. ഓരൊരുത്തര്‍ക്കും അഞ്ചും, ആറും ഗാനങ്ങള്‍ വേണം. ആരെത്തിയാലും അവരുടെ ആവശ്യം കണ്ടറിഞ്ഞ് ഗാനങ്ങള്‍ചിട്ടപെടുത്തി നല്‍കും.
ഇടത് സഹയാത്രികനായ ഉസ്മാന്‍.ഇക്കുറി മധ്യകേരളത്തിലെ സ്ഥാനാര്‍ഥികള്‍ പലരും പാട്ട് ആവശ്യപെട്ടിട്ടുണ്ട്. അതിന്റെ പണിപുരയിലാണ്. സമകാലീക സംഭവവികാസങ്ങളായ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് ജനഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയുന്ന പാട്ടുകള്‍ ചിട്ടപ്പെടുത്തുകയാണ് മൂവാറ്റുപുഴയുടെ ഈ സ്വന്തം ഗായകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."