ഇത്തിരി കുളിര്‍ ഒത്തിരി ഉന്മേഷം..ചില വേനല്‍ക്കാല പാനീയങ്ങള്‍
കത്തുന്ന വേനലില്‍ ശരീരവും മനസും ഒരു പോലെ ചുട്ടുപൊള്ളുമ്പോള്‍ എന്തൊരു അസഹനീയതയാണ്. വെറുതെ ഇരുന്നാല്‍ പോലും തളര്‍ന്നു പോകും. ശരീരത്തിലെ ജലാംശം ധാരാളമായി നഷ്ടപ്പെടുന്നതാണ് ഈ തളര്‍ച്ചക്ക് ഒരു കാരണം. ചൂടില്‍ ഉന്മേഷം പകരുന്ന കുറച്ചു പാനീയങ്ങളിതാ.
പൊതിന നാരങ്ങവെള്ളം
ചേരുവകള്‍:
പൊതിനയില രണ്ട് ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റെത്
പഞ്ചസാര പാകത്തിന്
തണുത്തവെള്ളം രണ്ട് ഗഌസ്
തയ്യാറാക്കുന്നവിധം:
പൊതിനയില ഒരുഗഌസ് തണുത്തവെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. നന്നായി അടിച്ചതിനുശേഷം ഇത് അരിച്ചെടുക്കുക. പീന്നീട് ചെറുനാരങ്ങനീര് ചേര്‍ത്ത് പാകത്തിന് പഞ്ചസാരയിട്ട് ബാക്കി തണുത്തവെള്ളം ചേര്‍ത്ത് അടിച്ചെടുക്കാം. ഇതില്‍ പൊതിനയില, ചെറുനാരങ്ങ കഷ്ണം എന്നിവവെച്ച് അലങ്കരിക്കാം.
ബിലുംബി സ്‌ക്വാഷ്
ചേരുവകള്‍:
ഇടത്തരം പഴുപ്പുള്ള ബിലുംബിപ്പുളി മൂന്നുകപ്പ്
ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റെത്
പഞ്ചസാര ഒരുകിലോഗ്രാം
വെള്ളം രണ്ടുഗഌസ്
ഏലക്കായ രണ്ടെണ്ണം
തയ്യാറാക്കുന്നവിധം:
ഇടത്തരം പഴുപ്പുള്ള ബിലുംബിപ്പുളി ഒരുഗഌസ് വെള്ളത്തില്‍ തിളപ്പിക്കുക. പുളി ഉടഞ്ഞ് വെള്ളത്തോടുചേര്‍ന്നു വന്നാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. നന്നായി തിളച്ചാല്‍ ചെറുനാരങ്ങാനീര്, ഏലക്കായ എന്നിവ ചേര്‍ക്കുക. പിന്നീട് വാങ്ങി ചൂടാറിയാല്‍ തുണിയില്‍ അരിച്ചെടുത്ത് കുപ്പിയില്‍ തണുപ്പിച്ച് സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്ത് തണുത്തവെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കാം. പഞ്ചസാര പോരെങ്കില്‍ ചേര്‍ത്തുകൊടുക്കാം.
മല്ലിയില സര്‍ബത്ത്
ചേരുവകള്‍:
മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റെത്
നന്നാറി സര്‍ബത്ത് നാല് ടേബിള്‍ സ്പൂണ്‍
തണുത്തവെള്ളം ഒരു ഗഌസ്
തയ്യാറാക്കുന്നവിധം:
മല്ലിയില അല്പം വെള്ളമുപയോഗിച്ച് അടിച്ചെടുക്കുക. അതില്‍
ചെറുനാരങ്ങനീര് ചേര്‍ത്തതിനു ശേഷം നന്നാറി സര്‍ബത്ത്, തണുത്തവെള്ളം എന്നിവചേര്‍ത്ത് കലക്കിയാല്‍ മല്ലിയില സര്‍ബത്ത് റെഡിയായി.
പച്ചമാങ്ങ ജ്യൂസ്
മികച്ച ദാഹശമനിയും പ്രകൃതിപാനീയവുമാണ് പച്ചമാങ്ങ ജ്യൂസ്
ചേരുവകള്‍:
പച്ചമാങ്ങ തൊലിയൊഴിവാക്കി ചെത്തിയെടുത്തത് രണ്ട് കപ്പ്
ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റെത്
പഞ്ചസാര (തേന്‍) നാല് ടേബിള്‍ സ്പൂണ്‍
തണുത്തവെള്ളം ഒരു ഗഌസ്
തയ്യാറാക്കുന്നവിധം:
പച്ചമാങ്ങ അല്പം വെള്ളമുപയോഗിച്ച് അടിച്ച് അരിച്ചെടുക്കുക. അതില്‍
ചെറുനാരങ്ങനീര് ചേര്‍ത്തതിനുശേഷം പഞ്ചസാര (തേന്‍), തണുത്തവെള്ളം എന്നിവചേര്‍ത്ത് കലക്കിയാല്‍ പച്ചമാങ്ങ ജ്യൂസ് റെഡിയായി. പഞ്ചസാര (തേന്‍) എന്നിവയ്ക്കുപകരം അല്പം ഉപ്പ്, ഒരുകഷ്ണം ഇഞ്ചി എന്നിവ ചേര്‍ത്തടിച്ചാല്‍ പ്രമേഹരോഗമുള്ളവര്‍ക്കും നല്ല പാനീയമാണ്.
പാഷന്‍ ഫ്രൂട്ട് ജ്യൂസ്
ചേരുവകള്‍:
പാഷന്‍ ഫ്രൂട്ട് തോടില്‍നിന്ന് ചുരണ്ടിയെടുത്തത് രണ്ടുകപ്പ്
ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റെത്
തേന്‍ നാല് ടേബിള്‍ സ്പൂണ്‍
തണുത്തവെള്ളം ഒരു ഗഌസ്
തയ്യാറാക്കുന്നവിധം:
പാഷന്‍ ഫ്രൂട്ട് തോടില്‍നിന്ന് ചുരണ്ടിയെടുത്തത് അല്പം വെള്ളമുപയോഗിച്ച് അടിച്ച് അരിച്ചെടുക്കുക. അതില്‍
ചെറുനാരങ്ങനീര് ചേര്‍ത്തതിനുശേഷം തേന്‍, തണുത്തവെള്ളം എന്നിവചേര്‍ത്ത് മിക്‌സിയിലടിച്ചെടുക്കുക. തേനിനു പകരം പഞ്ചസാരയും നന്നാറി സര്‍ബത്തും ചേര്‍ത്തും പാഷന്‍ഫ്രൂട്ട് ജ്യൂസ് സ്വാദിഷ്ടമാക്കാം
കക്കിരി സര്‍ബത്ത്
ചേരുവകള്‍:
കക്കിരി തൊലിയൊഴിവാക്കി രാകിയെടുത്തത് രണ്ട് കപ്പ്
ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റെത്
ഉപ്പ് പാകത്തിന്
മല്ലിയില രണ്ട് അല്ലി
തണുത്തവെള്ളം ഒരു ഗഌസ്
തയ്യാറാക്കുന്നവിധം:
കക്കിരി അല്പം വെള്ളമുപയോഗിച്ച് അടിച്ച് അരിച്ചെടുക്കുക. അതില്‍
ചെറുനാരങ്ങനീര് ചേര്‍ത്തതിനുശേഷം, ആവശ്യത്തിന് ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് അടിച്ചതിനുശേഷം തണുത്തവെള്ളം ചേര്‍ത്ത് കലക്കിയാല്‍ കക്കിരി ജ്യൂസ് റെഡിയായി. കുടവറുള്ളവര്‍ക്ക് അതു കുറയ്ക്കാനും ഈ പാനീയം സ്ഥിരമായി ഉപയോഗിച്ചാല്‍ കഴിയും. ഉപ്പിനുപകരം സര്‍ബത്ത്, തേന്‍ എന്നിവ ചേര്‍ത്തും ഇത് തയ്യാറാക്കാം.
നെല്ലിക്ക-തേന്‍ ഡ്രിങ്ക്
ചേരുവകള്‍:
നെല്ലിക്ക കുരുവൊഴിവാക്കി മുറിച്ചെടുത്തത് ഒരു കപ്പ്
ചെറുനാരങ്ങനീര് ഒരെണ്ണത്തിന്റെത്
തേന്‍ കാല്‍ക്കപ്പ്
തണുത്തവെള്ളം ഒരു ഗഌസ്
തയ്യാറാക്കുന്നവിധം:
നെല്ലിക്ക അല്പം വെള്ളമുപയോഗിച്ച് അടിച്ചെടുക്കുക. അതില്‍
ചെറുനാരങ്ങനീര് ചേര്‍ത്തതിനുശേഷം തേന്‍ ചേര്‍ത്ത് അടിച്ച് തണുത്തവെള്ളം ചേര്‍ത്ത് കലക്കിയാല്‍ നെല്ലിക്കഹണി ഡ്രിങ്ക് റെഡിയായി.
ലസ്സി
പുളിക്കാത്ത തൈര് 1 കപ്പ്
വെള്ളം 2 കപ്പ്
പഞ്ചസാര രുചി അനുസരിച്ച്
ജാതിക്ക പൊടിച്ചത്
പാകം ചെയ്യേണ്ടവിധം:
തൈരില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ജാതിക്ക പൊടിച്ചതും ചേര്‍ത്ത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം