വയനാട്ടുകാര്‍ ചോദിക്കുന്നു, ഈ സസ്‌പെന്‍സിന് ഒരവസാനമുണ്ടോ?
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് രാജ്യം കോപ്പുകൂട്ടിത്തുടങ്ങുന്നതിനു മാസങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് വയനാട് മണ്ഡലത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സസ്‌പെന്‍സ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സ്ഥാനാര്‍ഥികള്‍ ഗോദയിലിറങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു വയനാട്ടിലെ വോട്ടര്‍മാര്‍. അവരുടെ പ്രതീക്ഷള്‍ക്ക് ചിറകുമുളപ്പിച്ച് ആദ്യം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ എല്‍.ഡി.എഫും സ്ഥാനാര്‍ഥിയുമായി രംഗത്തെത്തി. എന്നാല്‍ യു.ഡി.എഫിന്റെ സ്ഥനാര്‍ഥി ആരാകുമെന്നതാണ് വയനാട്ടിലെ മുഴുവന്‍ വോട്ടര്‍മാരും ഇപ്പോഴും ഉറ്റുനോക്കുന്നത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വയനാട്ടില്‍ വട്ടമിട്ടു പറക്കുന്ന ഒരഭ്യൂഹത്തിന്റെ പിന്നിലാണ് ഇപ്പോഴും അവരുള്ളത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് യു.ഡി.എഫ് വൃത്തങ്ങള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് ഉറപ്പിച്ചു പറയാന്‍ അവര്‍ക്കു സാധിക്കുന്നില്ല.
കോണ്‍ഗ്രസിന്റെ പത്താമത്തെ സ്ഥനാര്‍ഥി ലിസ്റ്റ് വന്നപ്പോഴും വയനാട് ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ഇക്കഴിഞ്ഞ 23ന് ദേശീയ അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന് സംസ്ഥാന നേതാക്കള്‍ പറയുന്നതുവരെ ഇവിടുത്തെ സ്ഥാനാര്‍ഥി ടി. സിദ്ദിഖായിരുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലേക്ക് കടന്ന സിദ്ദിഖ് ഈ വാര്‍ത്ത കേട്ടതോടെ പിന്‍മാറുന്നതായി അറിയിച്ചു. എങ്കിലും മണ്ഡലത്തില്‍ നടക്കുന്ന എല്ലാ യു.ഡി.എഫ് പരിപാടികളിലും മുന്‍നിരയില്‍ ഇപ്പോഴും സിദ്ദിഖുണ്ട്. ദേശീയ അധ്യക്ഷന്റെ സ്ഥാനാര്‍ഥിത്വം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഗോദയിലേക്ക് സിദ്ദിഖ് തന്നെയിറങ്ങുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ് കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം ആരംഭിച്ച ഘട്ടത്തിലും അഭ്യൂഹങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഉയര്‍ന്നുവന്നിരുന്നു.
എന്നാല്‍ ദേശീയ പ്രസിഡന്റ് ഇതിനെ തള്ളാനോ കൊള്ളാനോ നിന്നില്ല. അതിനിടെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റുമായി കെ.പി.സി.സി ഭാരവാഹികള്‍ ഡല്‍ഹിക്കു വണ്ടികയറി. എന്നിട്ടും തീരാത്ത സീറ്റ് പിടിവലിക്കിടെ 12 സീറ്റുകളുടെ പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തി. തൊട്ടടുത്ത ദിവസം ബാക്കി സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചെങ്കിലും അന്നുമുണ്ടായില്ല.
എല്ലാ ചര്‍ച്ചകളും തട്ടിനിന്നത് വയനാട് സീറ്റിലായിരുന്നു. ഇതോടെ വയനാട് മാധ്യമശ്രദ്ധയില്‍ മുന്‍പിലെത്തി. മൂന്നാംദിവസം ഉമ്മന്‍ചാണ്ടിയുടെ പിടിവാശിക്കു മുന്നില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആയുധംവച്ചു കീഴടങ്ങിയതോടെ സീറ്റ് സിദ്ദിഖിനാണെന്ന് ഏറെക്കുറെ ഉറപ്പിച്ചു. അപ്പോഴും ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം പുറത്തിറങ്ങിയിരുന്നില്ല. എങ്കിലും സീറ്റ് ഉറപ്പിച്ച സിദ്ദിഖ് അന്തരിച്ച മുന്‍ എം.പി എം.ഐ ഷാനാവസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ആശീര്‍വാദവും പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആശീര്‍വാദവും വാങ്ങി വയനാട്ടിലേക്ക് പോന്നു.
മുക്കത്തുനിന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച സിദ്ദിഖ് കല്‍പ്പറ്റയില്‍ റോഡ്‌ഷോയും നടത്തി ജനങ്ങളോട് വോട്ടഭ്യര്‍ഥിച്ചു. തൊട്ടടുത്ത ദിവസം വയനാട്ടില്‍ വീണ്ടും ട്വിസ്റ്റുണ്ടായി. രാവിലെ 11.30ഓടെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനും ഭാവി പ്രധാനമന്ത്രി സ്ഥനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപനം നടത്തി. ഇതോടെ ഞെട്ടിത്തരിച്ചത് വയനാട് മാത്രമല്ല, ദക്ഷിണേന്ത്യ മുഴുവനാണ്. എന്നാല്‍ ഇപ്പോഴും രാഹുല്‍ ഗാന്ധി മനസു തുറക്കാത്തത് കോണ്‍ഗ്രസ് പാളയത്തില്‍ തന്നെ അങ്കലാപ്പ് സൃഷ്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം