HOME
DETAILS

വെള്ളം നമ്മുടേത്, നേട്ടം കര്‍ണാടകക്ക്

  
backup
April 17 2017 | 21:04 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82

പുല്‍പ്പള്ളി: വയനാട് എന്നും മഴയുടെ നാടായിരുന്നു. വര്‍ഷത്തില്‍ തീരെ മഴ ലഭിക്കാത്തത് കഷ്ടിച്ച് മൂന്നു മാസങ്ങള്‍ (ഡിസംബര്‍,ജനുവരി,ഫെബ്രുവരി) മാത്രമാണ്. ചില വര്‍ഷങ്ങളില്‍ ഈ മാസങ്ങളിലും മഴ ലഭിച്ചിരുന്നു. വയനാട്ടില്‍ പെയ്യുന്ന മഴക്ക് സ്ഥായിയായ അളവില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്ത് വയനാട്ടില്‍ പെയ്ത മഴയുടെ അളവ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 1994-ലാണ്, 2690.8 മില്ലിലിറ്റര്‍. ഏറ്റവും കുറവ് മഴ ലഭിച്ചതാവട്ടെ 2002-ലാണ്-1108.5 മില്ലിലിറ്റര്‍. ഇതിനുശേഷം കുറവ് മഴ ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. 2006-ല്‍ 1229.8 മില്ലിലിറ്റര്‍. ഈ കാലയളവിനുളളില്‍ 1500-മില്ലിലിറ്ററില്‍ താഴെ മഴ ലഭിച്ചത് നാല് വര്‍ഷങ്ങള്‍ മാത്രമാണ്. വയനാട്ടില്‍ മഴ സ്ഥിരതയില്ലാത്തതാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ അത്യപൂര്‍വ വര്‍ഷങ്ങളിലൊഴികെ വരള്‍ച്ചക്ക് കാരണമാകുംവിധത്തില്‍ മഴക്കുറവ് ഇവിടെ അനുഭവപ്പെടുന്നില്ലെന്ന യാഥാര്‍ഥ്യമാണ്.
പിന്നെയും വയനാടിനെ വരള്‍ച്ചാ ഭൂതം പിടികൂടുന്നത് മഴവെള്ളം സംരക്ഷിക്കുന്നതിലുള്ള നമ്മുടെ അലംഭാവം ഒന്നുകൊണ്ടു മാത്രമാണ്.
സ്വാഭാവിക വനനശീകരണവും നെല്‍പാടങ്ങളില്‍ വിളമാറ്റവും വരള്‍ച്ചക്ക് കാരണമാകുന്നുണ്ടെങ്കിലും ജലസംഭരണം വേണ്ടവിധം നടത്തിയാല്‍ ഇതും മറികടക്കാവുന്നതാണ്.
ജില്ലയില്‍ ജലം സംഭരിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണത്തോടെയുളള പദ്ധതികള്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകാത്തതാണ് പ്രധാന പ്രശ്‌നം. ജലസംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവല്‍കരണം വെറും ചടങ്ങ് തീര്‍ക്കലുകള്‍ ആകുകയും ചെയ്യുന്നു. എന്നാല്‍ ജില്ലയുടെ ജലത്തിന്റെ ആവശ്യം നിറവേറ്റാന്‍ ഉതകുന്ന പദ്ധതികള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയാണ്. വെള്ളം സംരക്ഷിക്കാന്‍ ഇവിടെ വന്ന പദ്ധതികള്‍ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും കരാറുകാരുംചേര്‍ന്ന് കൊള്ളയടിച്ച നേര്‍കാഴ്ചകള്‍ മാത്രമാണ് മുന്നിലുള്ളത്. കാരാപ്പുഴയും ബാണാസുരസാഗറും ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.നമ്മള്‍ സംഭരിക്കാതെ ഒഴുക്കി കളയുന്ന ജലമാണ് അയല്‍ സംസ്ഥാനമായ കര്‍ണാടകയുടെ ജീവജലം. അവരത് കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള വെള്ളത്തെ മാത്രം ആശ്രയിച്ച് മൂന്നു അണക്കെട്ടുകളാണ് കര്‍ണാടകയിലുള്ളത്. ചുരുക്കത്തില്‍ നാട് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും നമ്മുടെ വെള്ളത്തിന്റെ അനുഗ്രഹം ആസ്വദിക്കുകയാണ് കര്‍ണാടക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago