ജില്ലയില്‍ താപനില 40 ഡിഗ്രിയിലേക്ക്; മൂന്നു പേര്‍ക്ക് സൂര്യാതപമേറ്റു
തൊടുപുഴ: ജില്ലയില്‍ താപനില 40 ഡിഗ്രിയിലേയ്ക്കടുത്തതോടെ ജനജീവിതം ദുത്തഹമായി. തൊടുപുഴയിലും രാജാക്കാടുമായി മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു. ഇതോടെ ജില്ലയില്‍ സൂര്യാതപമേറ്റവരുടെ എണ്ണം നാലായി. കരിമണ്ണൂര്‍ മുളപ്പുറം സ്വദേശി പോള്‍ (80), രാജാക്കാട് തകിടിയേല്‍ മാത്യു (58), കാഞ്ഞിരമറ്റം പാലാട്ട് ഗോപിനാഥന്‍ (63) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പോള്‍ ഇന്നലെ പകല്‍ കുറച്ച് സമയം വെയില്‍കൊണ്ടിരുന്നു. ഇതിന് ശേഷം പുറത്ത് നീറ്റലുണ്ടാവുകയും ചെറിയ വേദന അനുഭവപ്പെടുകയും ചെയ്തു. കരിമണ്ണൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സൂര്യാതപമാണെന്ന് സ്ഥിരീകരിക്കുന്നത്. മാത്യുവിന് കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ തിങ്കളാഴ്ചയാണ് സൂര്യാതപമേറ്റത്. വലിയകണ്ടം പാടശേഖരത്തിലെ കൃഷി നച്ചതിന് ശേഷം ഇദ്ദേഹം 10ന് വീട്ടിലേയ്ക്ക് തിരിച്ച് പോയി. വീട്ടിലെത്തി കുളിക്കുന്ന സമയത്താണ് കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് രാജാക്കാട് സാമൂഹ്യരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയെങ്കിലും നീറ്റലും, കഴുത്തിന് വേദനയും അനുഭവപ്പെടുന്നുണ്ടെന്നും മാത്യു പറയുന്നു. ഗോപിനാഥന് പ്ലംബിങ് ജോലിക്കിടെ ശനിയാഴ്ചയാണ് പൊള്ളലേറ്റത്. ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമാണെന്ന് തിരിച്ചറിഞ്ഞത്. കൈക്കും, ചെവിയുടെ പിന്നിലും പുറത്തും പൊള്ളലേറ്റിട്ടുണ്ട്.കേട്ടുകേള്‍വിയില്ലാത്ത ചൂടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കൊപ്പം ജില്ലയിലും അനുഭവപ്പെടുന്നത്. തൊടുപുഴയില്‍ കഴിഞ്ഞ രണ്ടു ദിവസമായി പകല്‍ ചൂട് 40 ഡിഗ്രിയോടടുത്തു. ഹൈറേഞ്ചില്‍ പോലും 35-36 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."