HOME
DETAILS

ബിനാലെയുടെ പവലിയന്‍ നിര്‍മാണം; പണം പൂര്‍ണമായും നല്‍കിയില്ലെന്ന് കരാറുകാര്‍

  
backup
March 27 2019 | 07:03 AM

%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d

കൊച്ചി: മുസരീസ് ബിനാലെയുടെ പവലിയന്‍ നിര്‍മാണം അടക്കമുള്ള ജോലികളുടെ ചിലവുകള്‍ ഇതുവരെ നല്‍കിയില്ലെന്ന് കരാറുകാര്‍ ആയ ടി.സി.ഐ.ഡി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മാണത്തിന്റെ ചിലവുകള്‍ സംബന്ധിച്ച കണക്കുകള്‍ ഡിസംബറില്‍ സമര്‍പ്പിച്ചതാണ്.  2.82 കോടി രൂപയാണ് ആകെ ചെലവായത്. അത് നല്‍കാന്‍ ബിനാലെ ഫൗണ്ടേഷന്‍ തയാറാകുന്നില്ല. ഇതിന്റെ നേര്‍ പകുതി തുക നല്‍കാം എന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതുവരെ 97.42 ലക്ഷം രൂപയാണ് ബിനാലെ ഫൗണ്ടേഷന്‍ നല്‍കിയിട്ടുള്ളത്. ബാക്കി തുക നല്‍കുന്നതില്‍ അനാസ്ഥ കാണിക്കുന്നു. ഇക്കാരണത്താല്‍ നിര്‍മാണ സാധനങ്ങള്‍ വാങ്ങിയ കടകളില്‍ പണം നല്‍കാന്‍ കഴിയുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.  2016 മുതല്‍ ബിനാലെയുടെ കരാര്‍ എടുത്തു ചെയ്യാറുള്ള കമ്പനിയാണിത്. ബിനാലെ ഡയറക്ടറെ ഡല്‍ഹിയില്‍ എത്തി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഫെബ്രുവരി അവസാനത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ വട്ടത്തെ ബിനാലയുടെ ചെലവുതുക ജൂണില്‍ ആണ് ലഭിച്ചത്. ഇത്തവണ പണം ആവശ്യപ്പെട്ടപ്പോള്‍ പരിശോധനയ്ക്കു ശേഷം മാമ്രമേ നല്‍കാനാകൂ എന്ന നിലപാടാണ്് ബിനാലെ നടത്തിപ്പുകാര്‍ സ്വീകരിച്ചത്.  നിര്‍മാണത്തില്‍ പങ്കെടുത്ത ആരെയും പങ്കെടുപ്പിക്കാതെ പി.ഡബ്ല്യു.ഡിയുടെ നിരക്കനുസരിച്ച് പരിശോധിച്ച ഓഡിറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടിനനുസരിച്ചാണ് അന്‍പതു ശതമാനം തുകമാത്രം നല്‍കിയാല്‍ മതിയെന്ന് ഫൗണ്ടേഷന്‍ തീരുമാനിച്ചത്. എന്നാല്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വിഭാഗത്തിനു തന്നെ ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
പണം തരാന്‍ തായാറാകാത്ത സാഹചര്യത്തില്‍ ബിനാലേ ഫൗണ്ടേഷന് ടി.സി.ഐ.ഡി വക്കീല്‍ നോട്ടിസ് അയച്ചു. എന്നാല്‍ ഇതില്‍കൂടുതല്‍ പണം നല്‍കാന്‍ ആകില്ലെന്നാണ് മറുപടി. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ ഉള്ള തുക എത്രയും വേഗം ലഭിക്കണം എന്നാണ് ആവശ്യപ്പെടുന്നതെന്നും കരാറുകാര്‍ വ്യക്തമാക്കി. അപ്പു തോമസ്, ബിന്‍ജോ ബാബു, ബിനിത, ബെഞ്ചമിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago