HOME
DETAILS

യു.എസില്‍ സിഖ് ഡ്രൈവര്‍ക്കു നേരെ ആക്രമണം, തലപ്പാവ് വലിച്ചൂരി കൊണ്ടുപോയി

  
backup
April 18 2017 | 09:04 AM

sikh-cab-driver-attacked-in-us

ന്യൂയോര്‍ക്ക്: യു.എസില്‍ വംശീയാധിക്രമം തുടരുന്നു. ടാക്‌സി ഡ്രൈവറായ സിഖുകാരനെതിരെ മദ്യപിച്ചെത്തിയ നാലു പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും തലപ്പാവ് വലിച്ചൂരി കൊണ്ടുപോവുകയും ചെയ്തു. ന്യൂയോര്‍ക്ക് ഡൈലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വൈശാഖിയുടെ ഭാഗമായി സിഖ് സംഘടന ടൈംസ് ചത്വരത്തില്‍ സംഘടിപ്പിച്ച 'തലപ്പാവ് ദിന'ാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടവേയാണ് ആക്രമണമുണ്ടായത്.

പഞ്ചാബില്‍ നിന്ന് മൂന്നുവര്‍ഷം മുമ്പ് യു.എസിലേക്കു കുടിയേറിയ ഹര്‍കിരാത് സിങിനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഒരു സ്ത്രീയടക്കം നാലു പേരെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നിന്ന് ബ്രോണ്‍ക്‌സിലേക്ക് എത്തിച്ചിരുന്നു. പക്ഷെ, സ്ഥലത്തെത്തിയപ്പോള്‍ ഇറക്കിയ സ്ഥലം മാറിയെന്നാരോപിച്ച് ഡ്രൈവര്‍ക്കെതിരെ ഇവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മദ്യപിച്ചിരുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ ഇടത്തേക്കു പോകൂയെന്നും, അതില്‍പ്പെട്ട സ്ത്രീ വലത്തേക്കു പോകൂയെന്നും നിര്‍ദേശിച്ചു. ഇതോടെ താന്‍ ആശങ്കയിലായെന്നും നിര്‍ത്തിയതോടെ തന്നെ പ്ലാസ്റ്റിക് വടി കൊണ്ട് അടിക്കാന്‍ തുടങ്ങിയെന്നും ഹര്‍കിരാത് പറഞ്ഞു. ആലിബാബയെന്നു വിളിച്ച് പരിഹസിച്ചെന്നും ഇയാള്‍ പരാതിപ്പെട്ടു. പൊലിസിനെ വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും തന്റെ തലപ്പാവുമെടുത്ത് അവര്‍ കടന്നുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഹര്‍കിരാത് സിങിനെ ആശ്വസിപ്പിച്ചു. താങ്കള്‍ക്ക് ഇവിടേക്ക് സ്വാഗതമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago