ചമ്പാരന്‍ ഇന്ത്യാ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം: രമേശ് ചെന്നിത്തല
കൊല്ലം: ബ്രിട്ടീഷ് ഭരണാധികാരികളുടെയും ജന്മിത്വത്തിന്റെയും കൊടിയപീഢനങ്ങളില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധു കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ചമ്പാരന്‍ സത്യാഗ്രഹം ഇന്ത്യാ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ചമ്പാരന്‍ സത്യാഗ്രഹശതാബ്ദിയോടനുബന്ധിച്ച് കെ.പി.സി.സി വിചാര്‍ വിഭാഗ് കൊല്ലത്ത് സംഘടിപ്പിച്ച ചമ്പാരന്‍ സത്യാഗ്രഹ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി.വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ ജി.ആര്‍.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ ചമ്പാരന്‍ സത്യാഗ്രഹസന്ദേശം നല്‍കി. ഡോ. ജി. പ്രതാപവര്‍മ്മ തമ്പാന്‍, ഡോ. നെടുമടി ഹരികുമാര്‍, എം.എം. നസീര്‍, എം. സുജെയ്, സാജു നല്ലേപറമ്പില്‍, വിഷ്ണു വിജയന്‍, ഷഹീര്‍ അഞ്ചല്‍, ആസാദ് അഷ്ടമുടി, ജഹാംഗീര്‍ പള്ളിമുക്ക്, സി.പി.ബാബു, എല്‍.എഫ് ക്രിസ്റ്റഫര്‍, പേരൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍. സുമിത്ര, അനില്‍ കന്നിമ്മേല്‍, വെളിയം ജയചന്ദ്രന്‍, ശശി ഉദയഭാനു, ജോണ്‍സണ്‍ മേലതില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."