അഞ്ജുവിന്റെ മരണം: വിശദമായ അന്വേഷണം നടത്തും, കോളജിന് വീഴ്ച പറ്റിയെന്ന് സര്‍വകലാശാല
കോട്ടയം: വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബി.വി.എം കോളജിന് വീഴ്ച പറ്റിയെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്. കോളജ് പ്രിന്‍സിപ്പലിനെ ചീഫ് എക്‌സാമിന്‍ പദവിയില്‍ നിന്ന് മാറ്റി. കോളജിനെതിരെ നടപടി അടക്കമുള്ള വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സിന്‍ഡിക്കേറ്റ് കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും.
കുറ്റം ആരോപിക്കപ്പെട്ടതിനുശേഷവും വിദ്യാര്‍ഥിയെ പരീക്ഷ ഹാളില്‍ കൂടുതല്‍ സമയം ഇരുത്തിയത് കോളജിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. മാത്രവുമല്ല പരീക്ഷ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ രഹസ്യമാക്കി വയ്‌ക്കേണ്ടതാണ്.അത് സര്‍വകലാശാലയ്ക്കാണ് ആദ്യം കൈമാറേണ്ടിയിരുന്നത്. പൊതുജനത്തിന് കൈമാറാന്‍ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."