HOME
DETAILS
MAL
ഡല്‍ഹിയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു
backup
June 13 2020 | 04:06 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. കൊവിഡ് ബാധിച്ച് ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അടൂര്‍ സ്വദേശി രാഘവന് ഉണ്ണിത്താന് (70), കൊവിഡ് ലക്ഷണങ്ങളുമായി മയൂര്‍ വിഹാര്‍ ജീവന് മാല അന്മോല് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിബു കെ.ജി (55) എന്നിവരാണ് മരിച്ചത്. പനിയും, ചുമയുമായിട്ടാണ് ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല. ഡല്‍ഹിയില്‍ ലക്ഷ്മി നഗറിലാണ് ഷിബു താമസിക്കുന്നത്. ഭാര്യ രമ ഡല്‍ഹിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സാണ്. കോട്ടയം വാകത്താനം സ്വദേശിയായ ഷിബുവിന് മക്കളില്ല. രാഘവന് ഉണ്ണിത്താന് ഡല്‍ഹിയില്‍ മദന്‍ഗഡിയില്‍ താമസിച്ചുവരികയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."