HOME
DETAILS

മേനകാ ഗാന്ധി പറഞ്ഞതും ഒളിയജന്‍ഡകളും

  
backup
June 14 2020 | 02:06 AM

menaka-and-her-propaganda-860865-2020

 

രണ്ടാമൂഴത്തില്‍ മോദി സര്‍ക്കാരിന്റെ പുതിയ വാഗ്ദാനങ്ങള്‍ക്ക് ക്ഷാമമായിരുന്നു. പുതിയ മുദ്രാവാക്യങ്ങള്‍ക്ക് അറുതിയും. നോട്ടുനിരോധനം കൊണ്ട് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ശ്രമിച്ച് ഒടുവില്‍ ചെന്നെത്തിയത്, പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ഭാരിച്ച സംഖ്യ കണ്ടെത്തേണ്ട ഗതികേടിലും. അതിനിടെ വിജയ്മല്യ 9,000 കോടി രൂപയുമായി കടന്നുകളഞ്ഞു. 11,300 കോടി രൂപ നീരവ് മോദിയുടെ കൈകളിലുമുണ്ടായിരുന്നു. ആകെ പറയാനുള്ളത്, കൊവിഡ് കാലത്ത് പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ തുടങ്ങിയ വന്ദേഭാരത് മിഷനും സേതുഭാരതും ഒപ്പം ആത്മനിര്‍ഭര്‍ പരിപാടിയുമാണ്. എന്നാല്‍ ഇതിന്റെയൊക്കെ ഒടുവിലത്തെ ഫലം തിരിച്ചടിയുമായിരുന്നു.


അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലു വര്‍ഷം വിദൂരമാണെങ്കിലും ജയിച്ചുകയറാനുള്ള തന്ത്രങ്ങള്‍ ആരംഭിച്ചുവെന്നുവേണം മനസിലാക്കാന്‍. 75ലേറെ സ്ഥലങ്ങളില്‍ ഇ റാലികള്‍ ആരംഭിച്ചിരിക്കുന്നു. അച്ഛേ ദിനും സബ്കാ സാഥും സബ്കാ വികാസും ജനങ്ങള്‍ സാവകാശം മറക്കണമെന്ന് അവര്‍ പ്രത്യാശിക്കുന്നു. വളരെ കൃത്യതയും വ്യക്തതയുമുള്ള തികച്ചും ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ് ഈയടുത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേവലം 38 ശതമാനത്തിന്റെ പിന്‍ബലത്തില്‍ ഭരണത്തിലേറിയ രണ്ടാം മോദി സര്‍ക്കാരിനു പല സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റുന്ന കാഴ്ചയാണ് വെളിപ്പെട്ടത്. ഇതു വിശകലനം ചെയ്തുകൊണ്ടു തന്നെയാണ് പാര്‍ട്ടി അധ്യക്ഷനായിരുന്ന അമിത് ഷായും പിന്നാലെ ചുമതലയേറ്റ ജഗത് പ്രകാശ് നദ്ദയും ജാതിമതക്കാര്‍ഡ് കാണിച്ച് കളി തുടരാന്‍ തീരുമാനിച്ചത്.
സര്‍വ മതക്കാരെയും ഉള്‍ക്കൊള്ളുന്ന മതേതര രാജ്യത്തെ ചേര്‍ത്തുനിര്‍ത്തുന്നവരാണ് ബഹുഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളും. ഹൈന്ദവരില്‍ തന്നെ ദലിതരെപ്പോലുള്ള അധസ്ഥിത ജനകോടികള്‍ ബ്രാഹ്മണ്യപീഡ ഏറ്റുകൊണ്ടേയിരിക്കുന്നവരാണ്. ഇതൊന്നുമറിയാതെയല്ല ലൗ ജിഹാദും ഘര്‍വാപസിയും മുത്വലാഖും ഗോവധ നിരോധനവുമെല്ലാം ഉയര്‍ത്തിക്കാട്ടുന്നത്. വ്യക്തമായ അജന്‍ഡകള്‍ ഒളിപ്പിച്ചുവച്ച് കൃത്യമായി നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. യോഗി ആദിത്യനാഥും അനുരാഗ് താക്കൂറിനെപ്പോലുള്ള മന്ത്രിമാരും പ്രജ്ഞാസിങ് താക്കൂറിനെയും ആനന്ദ് കുമാര്‍ ഹെഗ്‌ഡെയെയും പോലുള്ള എം.പിമാരും ഇന്ത്യന്‍ മുസ്‌ലിംകളെ പുറത്താക്കണമെന്നു നിരന്തരം ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായിരുന്നു തബ്‌ലീഗ് കൊവിഡെന്ന പുതിയ സമവാക്യം. ഏറ്റുപിടിക്കാന്‍ 'പ്രബുദ്ധ' കേരളവും മത്സരിച്ചപ്പോള്‍ ഒരര്‍ഥത്തില്‍ ഹിന്ദുത്വലക്ഷ്യം വിജയം കണ്ടു. ഗുജറാത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നു സന്യാസിമാര്‍ ഉത്തര്‍പ്രദേശിലെ പല്‍ഗാറില്‍ കൊല്ലപ്പെട്ടപ്പോഴും രണ്ടു ഹിന്ദു പുരോഹിതര്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഗഹറില്‍ ആക്രമിക്കപ്പെട്ടപ്പോഴും ഉത്തരവാദിത്വം മുസ്ംലിംകള്‍ക്കുമേല്‍ കെട്ടിവയ്ക്കാനായിരുന്നു ആദ്യം ശ്രമിച്ചത്.


ഇതിനിടെയാണ്, വനത്തില്‍ നാളികേരത്തില്‍വച്ച പടക്കം പൊട്ടി പാലക്കാട്ട് ഗര്‍ഭിണിയായ ആനക്ക് ജീവാപായം സംഭവിച്ചത്. നിര്‍ഭാഗ്യകരമായ സംഭവമറിഞ്ഞ ഉടനെ മുന്‍ കേന്ദ്രമന്ത്രി ബി.ജെ.പി എം.പി മേനകാ ഗാന്ധി ചാടിയെണീറ്റു. 'ഗര്‍ഭിണിയായ ആനയ്ക്ക് ബോംബ് നിറച്ചുവച്ച കൈതച്ചക്ക നല്‍കി. മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഏറ്റവും അക്രമസ്വാഭാവമുള്ള ജില്ലയാണത്' എന്നായിരുന്നു അവര്‍ പറഞ്ഞുവച്ചത്. സംഭവം നടന്നത് പാലക്കാട് ജില്ലയിലാണെന്നു വനംവകുപ്പ് വ്യക്തമാക്കിയിട്ടും ഇന്ദിരാ ഗാന്ധി കുടുംബത്തോട് പിണങ്ങി കുങ്കുമക്കൊടിക്കു കീഴിലേക്ക് മാറിയ മേനക വഴങ്ങാന്‍ തയാറില്ല. കേരളത്തില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് താനിത് പറഞ്ഞതെന്നു വ്യക്തമാക്കി ന്യായം കണ്ടെത്താന്‍ എത്ര ശ്രമിച്ചാലും പുറത്തുചാടുന്ന വിഷലിപ്ത വാക്കുകള്‍ വിളിച്ചുപറയുന്നത് എന്താണെന്ന് വ്യക്തമാണ്.
ഇന്ദിരാ ഗാന്ധിയുടെ പുത്രനായ സഞ്ജയ് ഗാന്ധിയുടെ പത്‌നി മേനകാ ഗാന്ധി പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ എന്നും ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്ന പൊതുപ്രവര്‍ത്തകയാണെന്നത് ശരി. നേരത്തെ മോദി സര്‍ക്കാരില്‍ ആ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയും ആയിരുന്നു. മനുഷ്യനെ സ്‌നേഹിക്കുന്ന ഒരു മനസ് മേനകയ്ക്ക് ഉണ്ടായിരുന്നില്ലെന്നു പ്രശസ്ത മലയാള സാഹിത്യകാരനായ എന്‍.എസ് മാധവന്‍ എഴുതുകയുണ്ടായി. മിണ്ടാപ്രാണികളോട് ഏറ്റവുമധികം അനുകമ്പ കാണിക്കുന്ന ആളായി അറിയപ്പെട്ട മേനകാ ഗാന്ധി, അടിയന്തിരാവസ്ഥ കാലത്ത് നൂറുകണക്കിനു പേരെ കൊലപ്പെടുത്തുകയും ആയിരക്കണക്കിനാളുകളെ ജയിലിലിടുകയും ചെയ്തപ്പോള്‍ അധികൃതര്‍ക്ക് ഒപ്പംനില്‍ക്കുകയായിരുന്നു. തുര്‍ക്ക്മാന്‍ ഗേറ്റില്‍ ചേരിനിര്‍മാര്‍ജനമെന്ന പേരില്‍ നടന്ന ന്യൂനപക്ഷ മര്‍ദനത്തിനും നിര്‍ബന്ധിത വന്ധ്യംകരണത്തിനുമൊക്കെ അവര്‍ കുടപിടിച്ചു. ഡല്‍ഹിയില്‍ ജന്തര്‍മന്ദിര്‍ റോഡിലെ വിശാലമായ മന്ത്രി വസതിയില്‍ ഔദ്യോഗിക ജീവിതം നയിച്ച കാലത്ത് അതിനു മുന്നില്‍ വിശന്നു വലഞ്ഞെത്തുന്ന എല്ലുന്തികളായ നായ്ക്കളെ മേനകയോ പരിവാരങ്ങളോ തിരിഞ്ഞുനോക്കിയിരുന്നില്ലെന്ന് ഓര്‍ക്കണം.


ഇന്നിപ്പോള്‍ വന നശീകരണം കാണാന്‍ അവര്‍ക്കു കഴിയുന്നില്ല. ആനക്കാര്യവുമായി മലപ്പുറം പ്രദേശത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന അവര്‍ക്ക്, പൗരത്വത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യ കാണാനുള്ള കാഴ്ച ഉണ്ടായിരുന്നില്ല. നൂറിലേറെ ദിവസം ഷഹീന്‍ബാഗില്‍ സത്യഗ്രഹമിരുന്ന വിവിധ പ്രായക്കാരായ അമ്മമാരെ സന്ദര്‍ശിക്കാനുള്ള മനസുണ്ടായിരുന്നില്ല. ഗാസിയാബാദില്‍ നടത്തിയ റാലിയില്‍ തനിക്കു വോട്ട് ചെയ്യാന്‍ മുസ്‌ലിംകള്‍ തയാറായില്ലെങ്കില്‍ ഒരു കാര്യത്തിനും തങ്ങളെ സമീപിക്കേണ്ടതില്ലെന്ന അവരുടെ വാക്കുകള്‍ ഇതിനോടു ചേര്‍ത്തുവായിക്കുക.


തികഞ്ഞ മതേതരവാദികളായ നെഹ്‌റു കുടുംബത്തില്‍പെട്ട സഞ്ജയ് ഗാന്ധി, ഡല്‍ഹിക്കാരിയായ ഈ മേനകയെ ഭാര്യയായി സ്വീകരിച്ചതില്‍ ഇന്ദിരാ ഗാന്ധിക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് എഴുത്തുകാരി സേവ്യര്‍ മോറേ കുറിച്ചുവച്ചത് വ്യക്തിപരമെന്ന നിലയില്‍ അവഗണിക്കാം. എന്നാല്‍ മാതാവ് കമലാ നെഹ്‌റുവിന്റെ ആഭരണങ്ങള്‍ പോലും ഇന്ദിരാ ഗാന്ധിയില്‍നിന്ന് കൈക്കലാക്കിയ മേനക, നെഹ്‌റു കുടുംബത്തോടൊപ്പം ഒട്ടിനില്‍ക്കാന്‍ വിമുഖത കാട്ടിയിരുന്നുവെന്നത് നേര്. മകന്‍ വരുണ്‍ ഗാന്ധിയെയും ബി.ജെ.പിയിലെത്തിച്ച് പാര്‍ട്ടി സെക്രട്ടറി ആക്കിയ മേനകാ ഗാന്ധി, 64ാം വയസില്‍ മതേതര ഇന്ത്യയുടെ മുഖമാകുമെന്നു കരുതുന്നവരേക്കാള്‍ വിഡ്ഢികള്‍ ആരുണ്ട് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago