HOME
DETAILS

തെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം വേണം

  
backup
March 29 2019 | 03:03 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99-2

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ ദൃശ്യമാധ്യമങ്ങളിലും റേഡിയോകളിലും നല്‍കുന്ന പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. കെ. വാസുകി അറിയിച്ചു.
കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്ലിലാണ് (എം.സി.എം.സി) അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, സ്വകാര്യ എഫ്.എം ചാനലുകള്‍ അടക്കമുള്ള റേഡിയോകള്‍, സമൂഹ മാധ്യമങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയയിടങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍, ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍ തുടങ്ങിയവയ്ക്ക് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. അംഗീകാരമുള്ള ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ പരസ്യ സംപ്രേഷണത്തിനോ പ്രക്ഷേപണത്തിനോ ഉദ്ദേശിക്കുന്ന സമയത്തിന്റെ മൂന്നു ദിവസം മുന്‍പെങ്കിലും അപേക്ഷ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. മറ്റു വ്യക്തികളോ സംഘടനകളോ ആണ് പരസ്യം നല്‍കുന്നതെങ്കില്‍ ഏഴു ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണമെന്നതാണു ചട്ടം.
പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകര്‍പ്പുകളും വിശദമായ ട്രാന്‍സ്‌ക്രിപ്റ്റും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, സംപ്രേഷണ ചെലവ് എന്നിവയും പരസ്യത്തിന്റെ ചെലവ് ചെക്കായോ ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്നു കാണിക്കുന്ന പ്രസ്താവനയും അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടതുണ്ട്. അപേക്ഷയുടെ മാതൃക കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ലഭിക്കും. സര്‍ട്ടിഫിക്കേഷനുവേണ്ടി ലഭിക്കുന്ന അപേക്ഷകള്‍ കമ്മിറ്റി പരിശോധിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago