കൊതുക് ശല്യം വര്‍ധിക്കുന്നതായി പരാതി
തുറവൂര്‍: അരൂര്‍ ,എഴുപുന്ന,കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍ പഞ്ചായത്തുകളില്‍ കൊതുകുകള്‍ പെരുകുന്നു .പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോടുകളിലും മറ്റും മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതും മലിനജലം കെട്ടിക്കിടക്കുന്നതും ആണ് കൊതുകുകള്‍ പെരുകാന്‍ കാരണം.
പീലിംങ്ങ് ഷെഡുകളില്‍ നിന്നും മത്സ്യസംസ്‌കരണ ശാലകളില്‍ നിന്നും മലിനജലവും മത്സ്യാവശിഷ്ടങ്ങളും വീടുകളില്‍ നിന്നും ഉള്ള ഭക്ഷ്യാവശിഷ്ടങ്ങളും വീടുകളില്‍ നിന്നുള്ള ഭക്ഷ്യാവിശിഷ്ടങ്ങളും മറ്റും തോട്ടിലേക്കാണ് തള്ളുന്നത്. ഇതാണ് കൊതുകുകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
എല്ലാ വര്‍ഷവും കൊതുകുനിവാരണത്തിന് മരുന്ന് തളിക്കാറുണ്ടായിരുന്നു. കൊതുക് പെരുകി ജനം പൊറുതിമുട്ടിയിട്ടും പരിഹാര നടപടി സ്വീകരിക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകളും ആരോഗ്യവകുപ്പും കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. തോടുകളിലെ സമീപത്ത് താമസിക്കുന്നവര്‍ സദാ സമയ ദുര്‍ഗന്ധം സഹിച്ച് കഴിയുന്ന ദയനീയ സ്ഥിതിയാണ്. കൊതുക് പെരുകിയതു മൂലം പകല്‍ പോലും വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇനിയെങ്കിലും കൊതുക് ശല്യത്തിന് പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."