കൊമ്പന്‍ വിഷ്ണുവിന്റെ പരാക്രമം പരിഭ്രാന്തിയിലാക്കി
മറ്റ് പാപ്പാന്മാര്‍ ചേര്‍ന്ന് ആനയെ വേഗത്തില്‍ മെരുക്കി കെട്ടുംതറിയില്‍ തളച്ചു. കൊമ്പന്മാരെയും പ്രശ്‌നമൊന്നും കൂടാതെ പാപ്പാന്മാര്‍ അനുനയിപ്പിച്ച് തളച്ചു
ഗുരുവായൂര്‍: ആനത്താവളത്തില്‍ വെള്ളം കുടിക്കാന്‍ കൊണ്ടുപോകുന്നതിനിടെ കൊമ്പന്‍ വിഷ്ണു അടുത്ത് നിന്നിരുന്ന കൊമ്പന്‍ ഗോപീകണ്ണനെ തള്ളി നീക്കിയത് പരിഭ്രാന്തിയിലാക്കി. ഇന്നലെ വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായ ആക്രമണമായിരുവെങ്കിലും ഗോപീകണ്ണന്‍ പ്രത്യാക്രമണത്തിന് ഒരുങ്ങിയില്ല. കൊമ്പന്‍മാരെ പാപ്പനാന്‍മാര്‍ അനുനയിപ്പിച്ചു. എന്നാല്‍ സംഭവം കണ്ടു നിന്നിരുന്ന ലക്ഷ്മീകൃഷ്ണ ഭയന്നോടി. മറ്റ് പാപ്പാന്മാര്‍ ചേര്‍ന്ന് ആനയെ വേഗത്തില്‍ മെരുക്കി കെട്ടുംതറിയില്‍ തളച്ചു. കൊമ്പന്മാരെയും പ്രശ്‌നമൊന്നും കൂടാതെ പാപ്പാന്മാര്‍ അനുനയിപ്പിച്ച് തളച്ചു. വിഷ്ണുവിനെ അടുത്തയാഴ്ച മദപ്പാടില്‍ തളക്കാനിരിക്കുകയാണ്.
അതേസമയം പ്രാവുകള്‍ കൂട്ടത്തോടെ പറന്ന ശബ്ദം കേട്ട് ക്ഷേത്രത്തിനകത്ത് കൊമ്പന്‍ പരിഭ്രാന്തി കാട്ടി. ശീവേലി എഴുന്നള്ളിപ്പിന് കരുതലായി ക്ഷേത്രത്തില്‍ തളച്ചിരുന്ന അയ്യപ്പന്‍കുട്ടിയാണ് പ്രാവുകളുടെ ചിറകടിയില്‍ പേടിച്ചത്. ചങ്ങലയിലായിരുവെങ്കിലും അസ്വസ്ഥതകള്‍ കാണിച്ച കൊമ്പനെ പാപ്പാന്മാര്‍ ചേര്‍ന്ന് ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് ലോറിയില്‍ ആനത്താവളത്തിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."