HOME
DETAILS
MAL
ജെ.ഡി.എസ്-എല്‍.ജെ.ഡി ലയന ചര്‍ച്ച വഴിമുട്ടി
backup
June 15 2020 | 03:06 AM
കോഴിക്കോട്: ജനതാദള്‍ എസില്‍ ലയിക്കാനുള്ള നീക്കത്തിനെതിരേ എതിര്‍പ്പുയര്‍ത്തി കൂടുതല്‍ ലോക് താന്ത്രിക് ജനതാദള്‍ നേതാക്കള്‍. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ വഴിമുട്ടി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ജെ.ഡി.എസിലേക്ക് എല്‍.ജെ.ഡി സംസ്ഥാന ഘടകം ലയിച്ച് ഒറ്റപ്പാര്‍ട്ടിയാകുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിച്ചിരുന്നത്. ഇതിനിടയിലാണ് എല്‍.ജെ.ഡി നേതാവ് എം.പി വീരേന്ദ്രകുമാറിന്റെ വിയോഗമുണ്ടായത്.
ലയന ചര്‍ച്ചകളില്‍ മുന്നോട്ടുവച്ച ഫോര്‍മുലയോട് എല്‍.ജെ.ഡി നേതാക്കളില്‍ പലര്‍ക്കും തുടക്കം മുതല്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും വീരേന്ദ്രകുമാറിന്റെ ആഗ്രഹമെന്ന നിലയ്ക്ക് പലരും പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഇരുസോഷ്യലിസ്റ്റ് പാര്‍ട്ടികളും ഒന്നാകുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിനും മറ്റുമായി രൂപം കൊണ്ടിട്ടുള്ള സബ് കമ്മിറ്റികളുടെ യോഗം മെയ് 29ന് എറണാകുളത്ത് ചേരാനിരിക്കെയായിരുന്നു തലേദിവസം വീരേന്ദ്രകുമാറിന്റെ വിയോഗമുണ്ടായത്. വീരേന്ദ്രകുമാറിന്റെ മരണത്തോടെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവരികയാണ്.
ഇപ്പോള്‍ ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആശയവിനിമയം തുടരുന്നുണ്ടായിരുന്നു. ഇതിനിടെ എല്‍.ജെ.ഡി നേതാക്കളായ ഡോ. വര്‍ഗീസ് ജോര്‍ജ്, ഷെയ്ഖ് പി ഹാരിസ്, കെ.പി മോഹനന്‍ എന്നിവര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. പരസ്യമായ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും എല്‍.ജെ.വൈ.ഡി ദേശീയ പ്രസിഡന്റ് സലീം മടവൂരിനും ലയനത്തോട് താല്‍പര്യമില്ല.
ലയനം നഷ്ടക്കച്ചവടമാവുമെന്ന വിലയിരുത്തലിലാണ് എല്‍.ജെ.ഡിയിലെ ഒരുവിഭാഗം നേതാക്കള്‍. ലയനശേഷം പരമാവധി എട്ട് നിയമസഭാ സീറ്റുകള്‍ ലഭിക്കാനേ സാധ്യതയുള്ളൂ.
ഇതില്‍ ജയസാധ്യതയുള്ള ചിറ്റൂര്‍, കോവളം, തിരുവല്ല, അങ്കമാലി, വടകര സീറ്റുകളെല്ലാം ജെ.ഡി.എസ് നേതാക്കള്‍ക്കുതന്നെ നല്‍കേണ്ടിവരുമെന്നതും എല്‍.ജെ.ഡി നേതാക്കളുടെ താല്‍പര്യക്കുറവിന് കാരണമാണ്. ശ്രേയാംസ്‌കുമാര്‍ മത്സരിച്ച കല്‍പ്പറ്റ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായതിനാല്‍ അത് ലഭിക്കുമെന്നും ഉറപ്പില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."