HOME
DETAILS
MAL
ഒറ്റപ്പാലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൊച്ചി സ്വദേശി ചാടിപ്പോയി; ഗുരുതര സുരക്ഷാവീഴ്ച്ച
backup
June 15 2020 | 05:06 AM
പാലക്കാട്: ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ ചാടിപ്പോയി. കൊച്ചി കടവന്ത്ര സ്വദേശിയായ 56 കാരനാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ നിന്നും പോയത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
മൂന്നു ദിവസം മുന്‍പാണ് ചെന്നൈയില്‍ നിന്ന് രോഗലക്ഷണങ്ങളോടെ എത്തിയ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവ സാംപിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലത്തിനായി കാത്തിരിക്കവെയാണ് ഇയാള്‍ ചാടിപ്പോയത്.
\നേരത്തെ പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും ഐസൊലേഷനിലുള്ള തമിഴ്നാട് സ്വദേശി രക്ഷപ്പെട്ടിരുന്നു. ലോറി ഡ്രൈവറായ ഇയാളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."