പാങ്ങപ്പാറ പി.എച്ച്.സിക്കു വേïി തയാറാക്കിയ സ്പെഷ്യല്‍ മാപ്പുകള്‍ കൈമാറി
തിരുവനന്തപുരം: പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വേïി കേരള സര്‍വകലാശാല ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ജിയോസ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്നോളജി (ഐ.യു.സി.ജി.ഐ.എസ്.ടി) തയാറാക്കിയ സ്പെഷ്യല്‍ മാപ്പുകള്‍ കൈമാറി.
കേരളത്തിലെ ഏറ്റവും വലിയ പ്രാഥമികാരോഗ്യ കേന്ദ്രമാണ് ഇത്. കേന്ദ്രത്തിന്റേയും അതിന്റെ സബ് സെന്ററുകളുടേയും അധികാര പരിധികളും അതിര്‍വരമ്പുകളും കൃത്യമായി പ്രതിപാദിക്കത്തക്ക തരത്തിലാണ് മാപ്പുകള്‍ തയാറാക്കിയിരിക്കുന്നത്.
കാര്യവട്ടം കാമ്പസില്‍ നടന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. രാധാമണി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യുവിന് മാപ്പുകള്‍ കൈമാറി. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ.യു.സി.ജി.ഐ.എസ്.ടി. ഡയറക്ടര്‍ ഡോ. രാജേഷ് രഘുനാഥ്, ഡീന്‍ പ്രൊഫ. (ഡോ.) എം.സി. സുഭാഷ് പീറ്റര്‍, പ്രൊഫ. (ഡോ.) വി. പ്രസന്നകുമാര്‍, ഡോ. സാറ വര്‍ഗീസ്, ഡോ. സിനിയ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."