HOME
DETAILS

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി

  
backup
July 05 2018 | 06:07 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%ae-2



വടകര: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിക്കാനിടയായ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രംഗത്ത്. കഴിഞ്ഞ മാസം 12നാണ് ഒഞ്ചിയം കോടേരി മീത്തല്‍ വിനീഷിന്റെ ഭാര്യ നിധിന (27) തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ചത്.
പ്രസവത്തെ തുടര്‍ന്ന് കുഞ്ഞും ഗുരുതരാവസ്ഥയിലായ മാതാവ് നിധിന 15ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ചും മരിക്കുകയായിരുന്നു.
സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിധിനയുടെ പിതാവ് മനേക്കര തിയ്യന്‍കണ്ടിയില്‍ രാജനും ഭര്‍ത്താവും സഹോദരനും ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൂര്‍ണമായും ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിയും ജീവനക്കാരുടെ സംഘടനയും സ്വീകരിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചെങ്കിലും അന്വേഷണത്തില്‍ നിധിന വര്‍ഷങ്ങളായി ഗുരുതരമായ ഹൃദ്രോഗി ആയിരുന്നുവെന്ന വാദവുമായാണ് ആശുപത്രി അധികൃതര്‍ രംഗത്തത്തെിയിരിക്കുന്നത്. ഇതു തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
ആദ്യപ്രസവത്തിലുണ്ടായ ആസ്തമ സംബന്ധമായ അസ്വസ്ഥതകളെ കുറിച്ച് ഡോക്ടറോട് തുറന്നു പറയുകയും ആക്കാര്യം രേഖപ്പെടുത്തുകയും ചെയ്തതാണ്.
നിധിന ഹൃദ്രോഗത്തിനു ചികിത്സ തേടുകയോ പ്രസവസമയം വരെ ഇതു സംബന്ധമായ അസുഖത്തിന് മരുന്ന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരം കാര്‍ഡിയോളജിസ്റ്റിനെ കാണിക്കുകയും അത്തരം കുഴപ്പങ്ങളൊന്നും ഇല്ലെന്നു വ്യക്തമാകുകയും ചെയ്തതാണ്.
പതിവു പരിശോധനയ്ക്കായി 2018 ജൂണ്‍ 11ന് ഡോക്ടറുടെ വീട്ടിലത്തെിയ നിധിനയോട് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. 12ന് വേദനയക്കുള്ള മരുന്ന് നല്‍കുകയും ഉച്ചയ്ക്ക് 1.30ഓടെ കഠിനമായ വേദന അനുഭവപ്പെടുകയുമായിരുന്നു.
തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബോധ്യമുള്ള നിധിന സിസേറിയന് ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം പറയുകയാണ് ആശുപത്രി അധികാരികള്‍ ചെയ്തതെന്ന് കൂടെയുണ്ടായിരുന്ന മാതൃസഹോദരി സാക്ഷ്യപ്പെടുത്തുന്നു.
കഠിനമായ വേദന അനുഭവപ്പെട്ട ശേഷം ബന്ധുക്കള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഡോക്ടര്‍ പരിശോധനയ്ക്കായി എത്തിയത് വൈകിട്ട് 5.45നു ശേഷമാണ്. ഡോക്ടര്‍ എത്തിയതിനു ശേഷം വൈകിട്ട് ആറോടെ ഐ.സി.യുവിലേക്കു മാറ്റുകയും 30 മിനിട്ടിനു ശേഷം കുട്ടി മരിച്ചതായും നിധിന ഗുരുതരാവസ്ഥയിലാണെന്ന കാര്യം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പ്രസവശേഷം ഗുരുതരാവസ്ഥയിലായ നിധിനയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സ് വിളിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിക്കുകയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍നിന്ന് പ്രത്യേക സജ്ജീകരണങ്ങളുള്ള ആംബുലന്‍സില്‍ മാത്രമേ കൊണ്ടുപോകാനാകൂ എന്ന് തെറ്റിദ്ധരിപ്പിക്കുകയുമാണ് ഉണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായ നിധിനയുടെ ജീവന്‍ അപകടപ്പെടുത്തുന്ന തരത്തിലുള്ള സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചത്.
വൈകിട്ട് 6.30ന് ഗുരുതരാവസ്ഥയിലായ നിധിനയെ ആംബുലന്‍സ് എത്തി കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നത് രാത്രി 9.55നാണ്. അതിനിടയില്‍ പല പേപ്പറുകളില്‍ ഭര്‍ത്താവില്‍നിന്ന് ആശുപത്രി അധികൃതര്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.
തങ്ങള്‍ക്കു പറ്റിയ കൈയബദ്ധം മനസിലാക്കിയ അധികൃതര്‍ നടത്തിയ ഗൂഢാലോചനയാണ് നിധിനയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതും അവിടെ നിന്ന് തങ്ങള്‍ക്കനുകൂലമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നും സംശയിക്കുന്നതായി കമ്മിറ്റി കുറ്റപ്പെടുത്തി.
സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡി.എം.ഒയ്ക്ക് പരാതി നല്‍കി.
കമ്മിറ്റി ചെയര്‍മാന്‍ പി.പി പവിത്രന്റെ സാന്നിധ്യത്തില്‍ ഭര്‍ത്താവ് വീനീഷ്, സഹോദരന്‍ രാജേഷ് എന്നിവര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരില്‍ കണ്ട് പരാതി നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago