അച്ഛന്റെ വേര്‍പാടില്‍ സുജിത്ത് നിറകണ്ണുകളോടെ പരീക്ഷയെഴുതി
പള്ളുരുത്തി: അവസാനത്തെ പരീക്ഷയെഴുതി അവധിക്കാലം ആസ്വാധിക്കാന്‍ ഒരുങ്ങിയ സുജിതിനെ തേടിയെത്തിയത് അച്ഛന്റെ മരണ വാര്‍ത്ത. എസ്.എസ്.എല്‍.സി പരീക്ഷയുടെ സമാപന ദിവസമായ ഇന്നലെയാണ് സുജിത്തിന്റ അച്ഛന്‍ കുമ്പളങ്ങി കണ്ടശാംപറമ്പില്‍ പരമേശ്വരന്‍ മകന്‍ സുരേഷ് ബാബു( 43) വാഹനാപകടത്തില്‍ മരിച്ചത്.
അപകട മരണത്തെ തുടര്‍ന്ന് അവസാനത്തെ ബയോളജി പരീക്ഷയെഴുതാന്‍ വിസമ്മതിച്ചിരുന്ന സുജിത്തിനെ സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ സില്‍വിയും പി.ടി.എ പ്രസിഡന്റ് സെലസ്റ്റിനും മരണവീട്ടിലെത്തി സുജിത്തിനെ പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച് വരുത്തുകയായിരുന്നു.
ഉച്ചയക്ക് 12 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ചലനമറ്റ അച്ഛന് അന്ത്യചുംബനം നല്‍കിയതിനു ശേഷമാണ് സുജിത്ത് പരീക്ഷെഴുതുന്ന കുമ്പളങ്ങി ഒ.എല്‍.എഫ് സ്‌കൂളിലെത്തിയത്. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ സുജിത്തിനെ സ്റ്റാഫ് മുറിയിലിരുത്തിയാണ് അവസാന നിമിഷം പരീക്ഷയ്ക്ക് ഒരുക്കിയത്. 3.30ന് പരീക്ഷ കഴിഞ്ഞയുടനെ ബന്ധുക്കളെത്തി സുജിത്തിനെ വീട്ടിലെത്തിച്ചു. നാല് മണിയോടെ സംസ്‌കാര ചടങ്ങിന് അച്ഛന്റെഅവസാന കര്‍മങ്ങള്‍ ചെയ്യാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."