ജില്ലാ കമ്മിറ്റി നിലവില്‍വന്നു
പുത്തനത്താണി: സ്ത്രീധനത്തിനും ആര്‍ഭാട വിവാഹങ്ങള്ക്കുമെതിരേ സമൂഹത്തെ ബോധവത്കരിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീ ധന രഹിത സമൂഹത്തിന്റെ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റി നിലവില്‍ വന്നു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് പുത്തനത്താണി അധ്യക്ഷനായി. സംഘടനയുടെ സംസ്ഥാന ഓഫിസ് ആലുവയില്പ്രവര്ത്തനമാരംഭിച്ചതായും വെബ്സൈറ്റ് സജ്ജമായതായും ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജാതി-മത ഭേതമന്യേ നൂറില്‍ പരം വിവാഹങ്ങള്‍ നടത്താന്‍ ഉദ്യേശിക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി സക്കീര്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി റസാഖ് കൊണ്ടോട്ടി, ലിയാഖത്ത് മഞ്ചേരി, സിദ്ദീഖ് വെള്ളച്ചാല്‍, മുസ്തഫ കരിങ്കല്ലത്താണി സംസാരിച്ചു. വനിതാ വിഭാഗം ജില്ലാ ഭാരവാഹികളായി റംലത്ത് വഴിക്കടവ് (പ്രസിഡന്റ്),സുബൈദ.എം(വൈസ് പ്രസിഡന്റ്),ഉമ്മുസല്‍മ (ജനറല്‍ സെക്രട്ടറി), ബിജു മോള് (ജോയിന്റ് സെക്രട്ടറി), പി ഹഫ്സത്ത് (ട്രഷറര്‍) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."