HOME
DETAILS

പാങ്ങാടച്ചിറ മാലിന്യപ്രശ്‌നം: ഇനിയും പരിഹാരമായില്ല

  
backup
April 19 2017 | 20:04 PM

%e0%b4%aa%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0


വളാഞ്ചേരി: പാങ്ങാടച്ചിറ മാലിന്യ ദുരിതാവസ്ഥക്കു പരിഹാരമായില്ല. വളാഞ്ചേരി നഗരത്തിലെ മുഴുവന്‍ മാലിന്യവും ഒഴുകിയെത്തി അടിയുന്ന പാങ്ങാടച്ചിറയെ സംരക്ഷിക്കാന്‍ പദ്ധതികള്‍ പലതും ആവിഷ്‌കരിച്ചെങ്കിലും ഇതുസംബന്ധിച്ച വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പാഴ്‌വാക്കുകളായി.
ആധുനിക രീതിയിലുളള ട്രീറ്റ്‌മെന്റ ്പ്ലാന്റ് സ്ഥാപിക്കുമെന്നടക്കമുള്ള അധികൃതരുടെ വാഗ്ദാനങ്ങളാണ് പാഴ് വാക്കുകളായി മാറിയത്. നഗരത്തിലെ ഹോട്ടലുകള്‍, കടകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തേക്കൊഴുകുന്ന മാലിന്യങ്ങള്‍ ഒഴുകി എത്തുന്നത് പങ്ങാടച്ചിറയിലാണ്. വേനല്‍ക്കാലമായതോടെ ചിറയില്‍ വെള്ളത്തിന്റെ ഒഴുക്കുനിലച്ചതിനാല്‍ അഴുക്കുവെള്ളവും മാലിന്യകൂമ്പാരവും കെട്ടിനില്‍ക്കുന്നത് പ്രദേശത്ത് ആരോഗ്യഭീഷണി ഉയര്‍ത്തുന്നു.
സമീപപ്രദേശത്തെ ആളുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും വീടുകളിലെ കിണറുകളിലെ വെള്ളത്തിന് നിറം മാറ്റവും രുചി വ്യത്യാസവും അനുഭവപ്പെടുന്നതായി പ്രദേശത്തുകാര്‍ പരാതിപ്പെടുന്നു.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു പുറത്തേക്ക് ഒഴുകുന്ന മാലിന്യം തടയുന്നതിനും കുഴിയൊരുക്കി അവിടങ്ങളില്‍ തന്നെ സംസ്‌ക്കരണം ലക്ഷ്യമാക്കി 'മിഷന്‍ 277'എന്ന പേരില്‍ നഗരസഭ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരുന്നങ്കിലും ഇത് പിന്നീട് പാതിവഴില്‍ ഉപേക്ഷിക്കുകയായിരുന്നു.
പദ്ധതിയുമായി സഹകരിച്ച് പല സ്ഥാപനങ്ങളും മാലിന്യം പറത്തേക്ക് ഒഴുകുന്നത് തടയുകയും സ്വന്തമായി കുഴി ഒരുക്കി മാലിന്യ സംസ്‌ക്കരണം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ചില സ്ഥാപനങ്ങള്‍ ഇതുമായി സഹകരിക്കാന്‍ വിസമ്മതിച്ചതാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ ഉപേക്ഷിക്കാന്‍ കാരണമായി പറയപെടുന്നത്. ഒരുപ്രദേശത്തെ നൂറുകണക്കിനാളുകളുടെ കുടുവെള്ളം മുട്ടിക്കുന്ന പ്രശനത്തിന് പരിഹാരം ഇനിയും അകലെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago