HOME
DETAILS

കൊവിഡ് പ്രതിരോധത്തില്‍ യു.എസ്  ഏറെ പിന്നിലെന്ന് സര്‍വേ

  
backup
June 16 2020 | 04:06 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af
 
 
 
വാഷിങ്ടണ്‍: കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത് ചൈന തന്നെയെന്ന് സമ്മതിച്ച് ലോകം. 53 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പോളിങ്ങിലാണ് ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന അഭിപ്രായം ഉയര്‍ന്നുവന്നത്. ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവെച്ചത് അമേരിക്കയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഹോങ്കോങ് ജനാധിപത്യ പ്രവര്‍ത്തകനായ ജോഷ്വ വോങ് തുടങ്ങിയവര്‍ അഭിസംബോധന ചെയ്യുന്ന ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രധാന സമ്മേളനം ഈയാഴ്ച നടക്കുന്നതിന് മുന്നോടിയായി നടത്തിയ സര്‍വേയിലാണ് അമേരിക്കക്ക് തിരിച്ചടിയായ അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നത്.
മുന്‍ നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് റാസ്മുസ്സന്റെ നേതൃത്വത്തിലുള്ള ജര്‍മന്‍ പോളിങ് കമ്പനിയായ ഡാലിയ റിസര്‍ച്ചും അലയന്‍സ് ഓഫ് ഡെമോക്രസീസ് ഫൗണ്ടേഷനും 53 രാജ്യങ്ങളിലെ 1,20,000 ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് യു.എസ് നേതൃത്വത്തോടുള്ള കടുത്ത അസംതൃപ്തി പ്രകടമായത്. 60 ശതമാനം ആളുകളും കൊവിഡിനെ നേരിടുന്നതില്‍ ചൈന മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെന്ന് അഭിപ്രായപ്പെടുമ്പോള്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് അമേരിക്ക കൊവിഡിനെ ചൈനയെക്കാള്‍ മികച്ച രീതിയില്‍ പ്രതികരിച്ചെന്ന് അഭിപ്രായപ്പെടുന്നത്.
കൊവിഡ് നിയന്ത്രിക്കുന്നതില്‍ തങ്ങളുടെ സര്‍ക്കാരിന്റെ പ്രകടനത്തില്‍ ഗ്രീസ് (89%), തായ്‌വാന്‍ (87%), അയര്‍ലന്‍ഡ് (87%), ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക് (86%) എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ സന്തുഷ്ടരാണെന്ന് സര്‍വേ പറയുന്നു. ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി, യു.എസ്, യു.കെ എന്നിവയാണ് ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 79,82,822 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 3,248 പേരാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 19,223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 326 പേര്‍ മരിച്ചു. 21,62,054 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, ചൈനയിലെ ബെയ്ജിങ്ങില്‍ വീണ്ടും കൊവിഡ് വ്യാപിക്കുകയാണ്. അവിടെ പത്ത് മേഖലകളില്‍ ഇന്നലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago