HOME
DETAILS

ഹാര്‍ദിക് പട്ടേലിനെതിരേയുള്ള ശിക്ഷാ വിധിക്ക് സ്റ്റേയില്ല

  
backup
March 29 2019 | 19:03 PM

%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87

 

അഹമ്മദാബാദ്: സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരേയുള്ള തടവു ശിക്ഷ സ്റ്റേ ചെയ്യണമെന്നുള്ള ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി.


ഇതോടെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പട്ടേലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ നാലാണ്. അഞ്ചിന് സൂക്ഷമ പരിശോധന നടത്തും.
ഏപ്രില്‍ നാലിന് മുന്‍പ് സുപ്രിം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങല്‍ മാത്രമാണ് ജാംനഗരില്‍ നിന്ന് മത്സരിക്കാനായി ഹാര്‍ദിക്കിനു മുന്നിലുള്ള ഏക മാര്‍ഗം. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഹാര്‍ദിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു.


2015ല്‍ പട്ടീദാര്‍ ക്വാട്ട ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തില്‍ ഉണ്ടായ കലാപത്തിലെ പ്രതിയാണ് ഹര്‍ദിക് പട്ടേല്‍. ഈ കേസില്‍ വിസ്‌നഗര്‍ സെഷന്‍സ് കോടതി ഹര്‍ദികിനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
1951 ലെ ജനപ്രതിനിധി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രണ്ടു വര്‍ഷമോ അതില്‍ കൂടുതല്‍ ശിക്ഷയോ വിധിക്കപ്പെട്ടവര്‍ക്ക് ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് എട്ടിന് ഹാര്‍ദിക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് വിജയ സാധ്യതയുണ്ടെന്നും കേസില്‍ സ്റ്റേ അനുവദിക്കണമെന്നും ഹാര്‍ദിക് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.


കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഹാര്‍ദിക്കിനെതിരേ 24 കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ച്ചയായ കുറ്റകൃത്യങ്ങള്‍ ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ജനസങ്കല്‍പ് റാലിയിലാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഹാര്‍ദിക് പട്ടേല്‍ മത്സരിക്കുമെന്നും ജയിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago