മഴക്കാല പൂര്‍വശുചിത്വ കാംപയിന്‍: ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു
കോഴിക്കോട്: മഴക്കാല രോഗങ്ങള്‍ തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളുടെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാല പൂര്‍വശുചിത്വ കാംപയിനിന് തുടക്കമായി.
മഴക്കാല പൂര്‍വശുചീകരണ പ്രവൃത്തികള്‍ ഊര്‍ജിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യാവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്ന ഐസ് ശുദ്ധജലത്തിലാണ് നിര്‍മിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്ക് കച്ചവട താല്‍പര്യം മാത്രമാകരുതെന്നും ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാല രോഗങ്ങള്‍ ചെറുക്കാനായി ജാഗ്രതയോടെ താഴെ തട്ടുവരെ ജനകീയ പങ്കാളിത്തത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജ്യൂസ് പോലുള്ള പാനീയങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വാര്‍ഡ്തലത്തിലാണ് മഴക്കാല പൂര്‍വശുചിത്വ പരിപാടികള്‍ നടക്കുക.
പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക-സ്ഥാപന ബോധവല്‍ക്കരണം തുടങ്ങിയ ഒട്ടേറെ കര്‍മ പദ്ധതികള്‍ നടപ്പാക്കും. ലഘുലേഖ, ബാനര്‍, ഉച്ഛഭാഷിണി, റോഡ് ഷോ തുടങ്ങിയവയും സംഘടിപ്പിക്കും.
പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത്, വാര്‍ഡ്തലത്തില്‍ 25000 രൂപയും കോര്‍പറേഷന് 35000 രൂപയും അനുവദിച്ചിട്ടുണ്ട്.
പരിശീലന പരിപാടിയില്‍ എ.ഡി.എം ടി. ജെനില്‍കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.പി വേലായുധന്‍ സംസാരിച്ചു. ശില്‍പശാലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുമേധാവികള്‍ പങ്കെടുത്തു. വീഡിയോ പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."