HOME
DETAILS

കള്ളപ്പണം: പാക്‌ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ അന്വേഷണത്തിന് ഉത്തരവ്

  
backup
April 20 2017 | 09:04 AM

12545255663-2

കറാച്ചി: പനാമ പേപ്പര്‍ കേസില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ അന്വേഷണത്തിന് ഉത്തരവ്. പാക് സുപ്രിംകോടതിയുടേതാണ് വിധി.

കേസില്‍ ഷെരീഫിന്റെ പങ്ക്് രണ്ടു മാസത്തിനുള്ളില്‍ അന്വേഷിച്ചു കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

പാകിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് അന്വേഷണം നടത്തേണ്ടത്.

ഷരീഫും മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവരും അന്വേഷണസംഘത്തിനു മുന്നില്‍ നേരിട്ട് ഹാജരാകണം. കേസില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന വാദം കോടതി നിരസിച്ചു.

navas

കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ രണ്ടുപേര്‍ ഷെരീഫിനെ അയോഗ്യനാക്കണമെന്ന് നിലപാടെടുത്തു. എന്നാല്‍  മൂന്നുപേര്‍ തുടരന്വേഷണത്തില്‍ ഉറച്ചുനിന്നു. ഇതോടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷരീഫിന് മാറിനില്‍ക്കേണ്ട ആവശ്യം ഇല്ലാതായി.

കേസില്‍ ഹരജിക്കാരനായ തെഹരീ കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ പരാതിയിലാണ് നടപടി.

വിദേശ നിക്ഷേപം സംബന്ധിച്ച് ഷെരീഫ് നടത്തിയ തെറ്റായ പ്രസ്താവനയില്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്റെ ആവശ്യം.



പ്രധാനമന്ത്രിയായിരിക്കേ പനാമയിലെ സ്ഥാപനം വഴി ഷെരീഫിന്റെ മക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ഷെരീഫ് ലണ്ടനില്‍ സ്വത്ത് വാങ്ങിയെന്നുമാണ് ആരോപണം.

കഴിഞ്ഞ വര്‍ഷമാണ് ശരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കളുണ്ടെന്ന രേഖ പുറത്തുവന്നത്.


പനാമ പേപ്പര്‍ കേസ്

ലോകത്തിലെ രഹസ്യ കമ്പനികളിലൊന്നായ മോസാക്ക് ഫോന്‍സെകയില്‍നിന്നു ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്. കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് വ്യാജ കമ്പനികള്‍ ഉണ്ടാക്കിക്കൊടുക്കലാണ് മോസാക്ക് ഫോന്‍സെക ചെയ്യുന്നത്. ഈ കമ്പനിയുടെ രേഖകള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റിവ് ജേണലിസം എന്ന സംഘടനയ്ക്ക് പേരുവെളിപ്പെടുത്താനാവാത്ത ഒരു സംഘടന കൈമാറുകയായിരുന്നു. അങ്ങിനെയാണ് രേഖകള്‍ പുറത്തായത്.

ഒരു ഡസനിലധികം ലോകനേതാക്കളും നിരവധി രാഷ്ട്രീയ, സിനിമ മേഖലയില്‍നിന്നുള്ളവരും ഇതില്‍ ആരോപണവിധേയരാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago