പിതാവ് നേരത്തെ ബി.ജെ.പി വിടേണ്ടതായിരുന്നുവെന്ന് സോനാക്ഷി സിന്‍ഹ
ന്യൂഡല്‍ഹി: ശത്രുഘ്‌നന്‍ സിന്‍ഹ ബി.ജെ.പി വിട്ടതിനെ അനുകൂലിച്ച് മകളും ബോളിവുഡ് നടിയുമായ സോനാക്ഷി സിന്‍ഹ. ശത്രുഘ്‌നന്‍ സിന്‍ഹ നേരത്തെ തന്നെ ബി.ജെ.പി വിടേണ്ടതായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മോദി വിമര്‍ശകനായ ശത്രുഘ്‌നന്‍ സിന്‍ഹ ബി.ജെ.പിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിഹാറില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പട്‌നാ സാഹിബ് മണ്ഡലത്തില്‍ ഇത്തവണ സീറ്റ് നിഷേധിക്കുകയും പകരം ഇവിടെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദിന് സീറ്റ് നല്‍കുകയുമായിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ബി.ജെ.പി വിട്ടത്.
ജെ.പി നാരായണ്‍, വാജ്‌പെയ്, അദ്വാനി എന്നിവരെല്ലാം തന്റെ പിതാവിന് അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം ഇപ്പോഴത്തെ നേതാക്കള്‍ അകറ്റി നിര്‍ത്തി.
ഈ സാഹചര്യത്തില്‍ ഇതു തിരിച്ചറിഞ്ഞ് നേരത്തെ തന്നെ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി വിടേണ്ടതായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും സോനാക്ഷി വ്യക്തമാക്കി.
അദ്വാനി പോലും ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ട നേതാവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."