HOME
DETAILS

മൂത്തേടത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി; പൊലിസ് കേസെടുത്തു

  
backup
June 22, 2020 | 4:19 AM

%e0%b4%ae%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90%e0%b4%af%e0%b5%81

 


കരുളായി: കഴിഞ്ഞ ദിവസം മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍. സ്മാര്‍ട്ട് മൂത്തേടം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ഡി.വൈ.എഫ്.ഐ, യൂത്ത്‌കോണ്‍ പ്രവര്‍ത്തകര്‍ തമ്മിലു@ായ രാഷ്ട്രീയ തര്‍ക്കമാണ് കൈയാങ്കളിയിലേക്കെത്തിയത്. ഇതില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ചെറുവള്ളിക്കല്‍ അന്‍വറലിയു (35)ടെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് മൂത്തേടത്ത് യൂത്ത് കോണ്‍ഗ്രസ് -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമു@ായത്. ഇതില്‍ പ്രതിഷേധിച്ചും ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മൂത്തേടം അങ്ങാടിയില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. 'കണ്ണൂരില്‍ അരിയില്‍ ഷുക്കൂറിനെ അരിഞ്ഞ് വീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, അരിഞ്ഞ് തള്ളും ഓര്‍ത്തോളു..' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്.
സോഷ്യല്‍ മീഡിയകളില്‍ പ്രകടനത്തിന്റെയും മുദ്രാവക്യത്തിന്റെയും വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എടക്കര പൊലിസ് ര@് കേസുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റഫീഖ് മദാരി, ഖാലിദ് കപ്പച്ചാലി, അന്‍വര്‍ കാളങ്ങാടന്‍, സൈഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അന്‍വറലി, ഷാജി, ഷബീബ്, ബിജു എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം, പ്രകോപനപരമായ വിഡിയോക്കെതിരെ മൂത്തേടം യൂത്ത് ലീഗ് സെക്രട്ടറി കെ.സഫീറലി നല്‍കിയ പരാതിയിലും പൊലിസ് കേസെടുത്തു. അരിയില്‍ ഷുക്കൂറിനെ കൊന്നത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതാണ് പ്രകടനത്തിലെ മുദ്രാവാക്യമെന്നും അത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  a month ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  a month ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  a month ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  a month ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago