യുവാവിനെ മനുഷ്യ കവചമാക്കിയ സംഭവം: സൈന്യം കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടു
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ ഇക്കഴിഞ്ഞ ഒന്‍പതിന് നടന്ന ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനിടയിലുണ്ടായ അക്രമത്തിനെതിരേ യുവാവിനെ മനുഷ്യകവചമാക്കിയ സൈനിക നടപടിയെ സംബന്ധിച്ച് സൈന്യം കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടു.
സുരക്ഷാ സേനക്കെതിരേ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് രക്ഷനേടുന്നതിനായാണ് സൈനിക ജീപ്പിന് മുകളില്‍ യുവാവിനെ കെട്ടി കവചമൊരുക്കി സൈന്യം കല്ലേറില്‍ നിന്ന് രക്ഷനേടിയത്. ഇത് വന്‍വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യവും അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവം വിവാദമായ സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സൈനിക മേധാവി ബിപിന്‍ റാവത്ത് കശ്മിര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കശ്മിര്‍ താഴ്്‌വരയിലെത്തി സംസ്ഥാന സര്‍ക്കാര്‍, സൈനിക മേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടര്‍ന്നാണ് കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടത് സൈനിക മേജര്‍ ലീതുല്‍ ഗൊഗോയിയുടെ ജീപ്പിന് മുന്നിലാണ് യുവാവിനെ കെട്ടിയിട്ട് പ്രതിരോധം തീര്‍ത്തത്. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുക.
അതിനിടയില്‍ യുവാവിനെ മനുഷ്യകവചമാക്കിയതിനെതിരേ ആരും പരാതിയുമായി പൊലിസിനെ സമീപിച്ചിട്ടില്ലെന്ന് ജമ്മു കശ്മിര്‍ ഡി.ജി.പി എസ്.പി വൈദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."