HOME
DETAILS

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന സന്ദേശം: ഒരാള്‍ അറസ്റ്റില്‍

  
backup
April 20 2017 | 21:04 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%aa%e0%b5%8b%e0%b4%95


ഹൈദരാബാദ്: ഈസ്റ്റര്‍ ദിനത്തില്‍ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് മുംബൈ പൊലിസ് ചീഫിന് ഇ- മെയില്‍ സന്ദേശമയച്ചയാള്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ട്രാന്‍സ്‌പോര്‍ട്ട് എജന്റ് വംശി കൃഷ്ണയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദില്‍ നിന്നുള്ള സ്ത്രീയാണെന്ന് വെളിപ്പെടുത്തിയാണ് ഇയാള്‍ സന്ദേശമയച്ചത്. തുടര്‍ന്ന് ഹൈദരാബാദ്, മുംബൈ, ചെന്നൈ വിമാനത്താവളങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം സംഭവത്തിന് പിന്നില്‍ രസകരമായ കാര്യങ്ങളാണുള്ളതെന്ന് ഹൈദരാബാദ് പൊലിസ് വെളിപ്പെടുത്തി. കാമുകിയുടെ പ്രീതിക്കായാണ് ഇയാള്‍ സന്ദേശമയച്ചതെന്ന് പൊലിസ് പറഞ്ഞു. അവധിക്കാലം ചെലവഴിക്കാന്‍ ഗോവയ്ക്ക് പോകുന്നതിനായി ചെന്നൈയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു തരണമെന്ന് കാമുകി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്ഇയാള്‍ ഇത്രയും സാഹസം കാണിച്ചത്. സോഷ്യല്‍ മീഡിയയില്‍ ധനികനായ ബിസിനസുകാരനാണെന്നായിരുന്നു ഇയാള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ കാമുകിയുടെ ആവശ്യം സാധിക്കാനുള്ള പണം ഇയാളുടെ കൈവശമില്ലായിരുന്നു. പല തവണ കാമുകിയുടെ യാത്ര മുടക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആവശ്യം ആവര്‍ത്തിച്ചതോടെയാണ് ഇയാള്‍ പൊലിസ് മേധാവിക്ക് ഇമെയില്‍ സന്ദേശമയച്ചത്. കാമുകിക്കായി വ്യാജ വിമാനടിക്കറ്റ് നല്‍കാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ പിടിക്കപ്പെട്ടാല്‍ ഇവര്‍ തന്നെ ഉപേക്ഷിച്ച് പോകുമെന്ന് കരുതി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഇതിനായി ഇയാള്‍ വ്യാജ ഇ-മെയില്‍ അക്കൗണ്ട് ഉണ്ടാക്കി.അജ്ഞാതരായ ആറുപേര്‍ റെസ്റ്റോറന്റില്‍ വച്ച് വിമാനം തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്നും 23 അംഗ സംഘം മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ഇയാള്‍ സന്ദേശത്തില്‍ പറയുന്നു. ഇതേ തുടര്‍ന്ന് മുംബൈ പൊലിസ് കമ്മിഷനര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹൈദരാബാദ ്‌പൊലിസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇ-മെയിലിന്റെ ഐ.പി വിലാസം പിന്തുടര്‍ന്നാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  15 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  15 days ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  15 days ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  15 days ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  15 days ago
No Image

'ഇസ്‌റാഈലുമായുള്ള വ്യാപാരം തങ്ങൾ പൂർണമായും അവസാനിപ്പിച്ചു, അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; തുർക്കി വിദേശകാര്യ മന്ത്രി

International
  •  15 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ

Cricket
  •  15 days ago
No Image

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ

Football
  •  15 days ago
No Image

ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ

uae
  •  15 days ago