കാറില്‍ സൂക്ഷിച്ച 84 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി
സ്വന്തം ലേഖകന്‍
കൊച്ചി: കൊക്കൈയിന്‍ ഉള്‍പ്പെടെ 84 ലക്ഷം രൂപ വിലമതിക്കുന്ന വിവിധ തരം മയക്കുമരുന്നുകള്‍ എക്‌സൈസ് സംഘം കൊച്ചിയില്‍ പിടികൂടി. മയക്കുമരുന്നുകള്‍ സൂക്ഷിച്ച എറണാകുളം കുമ്പളം ബ്‌ളായിത്തറ വീട്ടില്‍ സനീഷ് (32)നെയാണ് എക്‌സൈസ് എറണാകുളം സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.
ഇയാളുടെ കാറില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 50 ലക്ഷം വിലവരുന്ന 205 ഗ്രാം ചരസ്, ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 11 ഗ്രാം കൊക്കൈയിന്‍, 25 ലക്ഷം രൂപ വിലമതിക്കുന്ന 47 ഗ്രാം എം.ഡി.എം ഗുളികകള്‍, 1.5 ലക്ഷം വിലമതിക്കുന്ന മൂന്ന് ഗ്രാം ദ്രാവകരൂപത്തിലുള്ള എം.ഡി.എം എന്നിവയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
കേരളത്തില്‍ ആദ്യമായിട്ടാണ് പല തരത്തിലുള്ള മയക്കുമരുന്നുകള്‍ ഒരാളില്‍ നിന്ന് പിടികൂടുന്നതെന്നും കൊക്കൈയിന്‍ ഇത്രയും അളവില്‍ പിടികൂടുന്നത് ആദ്യമാണെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ നാരായണന്‍കുട്ടി പറഞ്ഞു. വിലകൂടിയ മയക്കുമരുന്നുകള്‍ ഇയാള്‍ ഗോവയില്‍ നിന്ന് എത്തിച്ചതാണെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയത്. കൊച്ചിയിലെത്തുന്ന വിദേശികള്‍ക്കും സമ്പന്നരായ മയക്കുമരുന്നു ഉപഭോക്താക്കള്‍ക്കും വേïിയാണ് വില്‍പന. മയക്കുമരുന്ന് അളന്ന് നല്‍കുന്നതിനുള്ള ഉപകരണങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വന്‍കിട ഹോട്ടലുകളിലെ നിശാ പാര്‍ട്ടികള്‍, കപ്പലില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കെല്ലാമാണ് പ്രധാനമായും ഇവ വിതരണം ചെയ്യുന്നത്.
സനീഷിന്റെ പ്രവര്‍ത്തനം രï് മാസമായി നിരീക്ഷിച്ചുവരികയായിരുന്ന എക്‌സൈസ് സംഘം ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഇയാളുടെ വസതിയിലും അച്ഛന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലും പരിശോധന നടത്തിയത്. വീട്ടുവളപ്പില്‍ ഉïായിരുന്ന കാറില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ കïെടുത്തത്.
പ്രതിയെ ഇന്നലെ ആലുവയിലെത്തിച്ച് ചോദ്യംചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം എക്‌സൈസ് നടത്തും. എക്‌സൈസ് സി.ഐ സജി ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."