ജില്ലാ ജഡ്ജിമാരെ തള്ളി നിയമനം: ബാലാവകാശ കമ്മിഷന് അധ്യക്ഷനായി മനോജ് കുമാര്‍ തന്നെ
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന് അധ്യക്ഷനായി സി.പി.എം നോമിനി മനോജ് കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.ജില്ലാ ജഡ്ജിമാരെ അടക്കം മറികടന്ന് യോഗ്യതാ മാനദണ്ഡങ്ങലില് ഇളവ് വരുത്തിയാണ് മനോജ് കുമാറിനെ നിയമച്ചിരിക്കുന്നത്. നിയമനം സംബന്ധിച്ച ആക്ഷേപങ്ങള്‍ മന്തിസഭ തള്ളി.
തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിടിഎ അംഗമായിരുന്നു എന്നതാണ് നിയമനത്തിന് പരിഗണിച്ചത്. 27 അംഗ പട്ടികയില്‍ യോഗ്യതയില്‍ ഏറ്റവും പിന്നിലായിരുന്നു മനോജ്കുമാര്‍. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പരിചയസമ്പത്തും അംഗീകാരങ്ങളും ഒഴിവാക്കിയാണ് ബാലാവകാശ കമ്മീഷന് അപേക്ഷ ക്ഷണിച്ചത്.
എന്നാല്‍ സിപിഎം നോമിനിയെ നിയമിക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തി. അംഗങ്ങളുടെ നിയമനത്തിന് വേണ്ട മിനിമം യോഗ്യത പോലും കമ്മീഷന് തലവന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചില്ല. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിജില്ലാ ജഡ്ജിമാരെയും ബാലാവകാശ പ്രവര്‍ത്തകരെയും മറികടന്ന് തലശേരിയിലെ മുന്‍ പിടിഎ അംഗം കെ വി മനോജ്കുമാറിനെ ഒന്നാം റാങ്കുകാരനാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."