ഹോസ്റ്റലില്‍ നിന്ന് സെപ്റ്റിടാങ്ക് മാലിന്യം തെരുവിലേക്ക് ഒഴുക്കുന്നു
കളമശ്ശേരി: കുസാറ്റ് ഹോസ്റ്റലില്‍ നിന്നു സെപ്റ്റിടാങ്ക് മാലിന്യം തെരുവിലേക്ക് ഒഴുക്കുന്നത് മൂലം സമീപവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍.
പൈപ്പ് ലൈന്‍ പുതുവായില്‍-പൈപ്പ്ലൈന് റിങ് റോഡിലേക്കുമാണ് മാലിന്യം ഒഴുക്കുന്നത്. 250 ഓളം വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നുള്ള മലിന ജലം നഗരസഭ കാനയിലേക്ക് ഒഴുക്കുന്നത് മൂലം സമിപത്തെ കിണറുകളിലേവെള്ളം മലിനമാക്കുന്നതായും വെളളത്തിന് ദുര്‍ഗന്ധം ഉള്ളതായും നാട്ടുകാര്‍ പരാതി പറയുന്നു.
അതിശക്തമായ ചുടും കുടിവെള്ള ക്ഷമം നേരിടുന്ന ഈ സമയത്ത് കക്കുസ് മാലിന്യം ഉള്‍പ്പെടെ തെരുവിലേക്ക് ഒഴുക്കുന്നത് മൂലം പരിസരവാസികള്‍ പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണ്. ചെറിയ കുട്ടികളും പ്രായമായവര്‍ അടക്കം ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശത്തേക്ക് മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച് കുസാറ്റ് അധികൃതര്‍ക്കും, നഗരസഭ ആരോഗ്യ വിഭാഗത്തിനും നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."