HOME
DETAILS

ഹരിതനിയമാവലി പ്രകാരമുള്ള വിവാഹത്തിന് കലക്ടര്‍ പ്രത്യേക സാക്ഷ്യപത്രം നല്‍കും

  
backup
April 21 2017 | 20:04 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%be%e0%b4%b5%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d


ആലപ്പുഴ: ഹരിതനിയമാവലി  അഥവാ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുന്ന വിവാഹങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ പ്രത്യേക സാക്ഷ്യപത്രം നല്‍കുമെന്ന് കലക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. മാതൃകാപരമായി അജൈവ മാലിന്യം സംസ്‌കരിക്കുന്നവരെ ജില്ലാ ഭരണകൂടം അംഗീകരിക്കുന്നതിന്റെ ഭാഗമായാണിത്.
 ശുചിത്വമിഷന്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത സമുദായ സംഘടന, കാറ്ററിങ്, ഹോട്ടല്‍, വ്യവസായ, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് ചില അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്  യോഗത്തില്‍ കലക്ടര്‍ വ്യക്തമാക്കി.
 അമ്പതില്‍ കൂടുതല്‍ പേര്‍ ഒരേസമയം ഇരിക്കാന്‍ കഴിയുന്ന ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയില്‍ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടാകണം. സിറോ വേസ്റ്റ് ആശയം നടപ്പാക്കാന്‍ അജൈവ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗം കൂട്ടുക, പുന:ചക്രമണം സാധ്യമാക്കുക എന്നിവ ശ്രദ്ധിക്കണം.
ഇതിനായി പ്ലാസ്റ്റിക് ഇവേസ്റ്റ് മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിച്ചു ശേഖരിക്കണം. വിവാഹങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍, സെറാമിക് പാത്രങ്ങള്‍, സ്റ്റീല്‍ ഗ്ലാസുകള്‍, കപ്പുകള്‍  എന്നിവ ഉപയോഗിക്കുക.
 ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ആക്കി  മാറ്റുന്നതിന് എയ്‌റോബിക് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ ഉണ്ടാക്കണം. അജൈവ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ഹാളിന്റെ പരിസരത്ത് കത്തിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യരുത്. മിനറല്‍ വാട്ടറിന് പകരം തിളപ്പിച്ചാറിയ വെളളം കൊടുക്കാന്‍ ശ്രമിക്കുക എന്നീ നിര്‍ദേശങ്ങളും പാലിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago