ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ രണ്ടു പ്രതികളുടെ മൊഴി രേഖപ്പെടുത്തി
ലക്നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ രണ്ടു പ്രതികളുടെ മൊഴി ലക്നൗവിലെ പ്രത്യേക കോടതി രേഖപ്പെടുത്തി. ജയ്ഭഗവാന് ഗോയല്‍, അമര്‍നാഥ് ഗോയല്‍ എന്നിവരുടെ മൊഴിയാണ് കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടത്തിയത്.
നേരത്തെ, പത്തു പ്രതികളെ ഇത്തരത്തില്‍ വിവിധ ദിവസങ്ങളില്‍ വിസ്തരിക്കുന്നതിന് നാഷനല്‍ ഇന്‍ഫാര്‍മാറ്റിക് സെന്ററിനോട് സാങ്കേതിക സൗകര്യം ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു.
സ്പെഷല്‍ ജഡ്ജി എസ്.കെ യാദവാണ് പ്രതികളുടെ മൊഴികേട്ടത്. ഇന്നലെ പവന് കുമാര്‍ പാണ്ഡെ എന്ന പ്രതിയെ വിസ്തരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പത്തു പ്രതികളുടെ വിസ്താരം വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു.
പ്രമുഖരും ഹിന്ദുത്വ നേതാക്കളുമായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ ഈ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, വിഷയത്തില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സൗകര്യമൊരുക്കാത്തതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ബാബരി ഭൂമിതര്‍ക്ക വിഷയത്തില്‍ സുപ്രിംകോടതി നേരത്തെ അന്തിമ വിധി പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."