സ്വീഡനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍
സമാറ: സമാറ: 28 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് സ്വീഡനെ തോല്‍പ്പിച്ചത്. 30ാം മിനുറ്റില്‍ ഹാരി മാഗ്യുറും 59ാം മിനുറ്റില്‍ ഡെലെ അലിയുമാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. റഷ്യ-ക്രൊയേഷ്യ പോരാട്ടത്തിലെ വിജയികളാണ് ഇംഗ്ലണ്ടിനെ സെമിയില്‍ നേരിടുക.
ആരാധകരാവട്ടെ ആഹ്ലാദത്തിമിര്‍പ്പിലാണ്. ലോകകപ്പ് നേടാന്‍ കഴിയില്ലെന്ന് കരുതിയാണ് ഓരോ ഇംഗ്ലണ്ട് ആരാധകനും റഷ്യയിലേക്ക് വണ്ടി കയറിയത്. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ അധികമാണ് ടീം ആരാധകര്‍ക്ക് നല്‍കിയത്. അതിനാല്‍ തന്നെ ഈ ടീം ലോകകപ്പ് നേടുമെന്ന് തന്നെയാണ് ആരാധകപക്ഷം.
70' കളി തീരുവാന്‍ 20 നിമിഷങ്ങള്‍ മാത്രം ബാക്കി. കളിയിലേക്ക് സ്വീഡന്‍ തിരിച്ചുവരുമോ എന്ന് ആകാംക്ഷയോടെ ഫുട്‌ബോള്‍ ലോകം..
59' വീണ്ടും ഇംഗ്ലണ്ടിന്റെ സ്വീഡന്റെ വലയിലേക്ക് ഹെഡര്‍ ഗോള്‍. പെനാല്‍റ്റി ബോക്‌സിന്റെ വലതു ഭാഗത്ത് നിന്നും ലിങ്കാര്‍ഡ് സ്വീഡന്‍ ഗോള്‍ മുഖം കണക്കാക്കി ഉയര്‍ത്തിവിട്ട പന്തിന്മേല്‍ ഡെലെയുടെ തല സ്പര്‍ശം. സ്‌കോര്‍: 0-2
GOAAAAAAAAL DELE ALLLLI!!!! ENGLAND 2-0 SWEDEN pic.twitter.com/dKN6lHahuF
— FIFA World Cup (@WorIdCupUpdates) July 7, 2018
45' ജസ്റ്റ് മിസ്ഡ്... ഇംഗ്ലണ്ടിന് രണ്ടു ഗോളടിക്കേണ്ട രണ്ടവസരങ്ങള്‍.. ഗോളി ഓല്‍സന്‍ ഇല്ലായിരുന്നുവെങ്കില്‍..
30' ഗോളിനായുള്ള കാത്തിരിപ്പിന് വിരാമം. കോര്‍ണര്‍ കിക്കില്‍ നിന്നും ഇംഗ്ലണ്ട് താരം മാഗ്യുറിന്റെ ഹെഡര്‍ സ്വീഡന്‍ വല കുലുക്കി.
ഹാരി മാഗ്യുറിന്റെ ബുള്ളറ്റ് ഹെഡര്‍ ഗോള്‍ കാണാം... സ്‌കോര്‍: 0-1
GOALLLLLL!!!!!! HARRY MAGUIRE WITH A BULLET HEADER!!!! #SWEENG pic.twitter.com/JfgQlLmSee
— FIFA World Cup (@WorIdCupUpdates) July 7, 2018
20' ഇരു ടീമുകളും മൈതാനത്ത് മുന്നേറ്റത്തിലും പന്തടക്കത്തിലും തുല്യം. ഗോളുകള്‍ പിറന്നില്ല.
#SWE #SWE #SWE
— FIFA World Cup ? (@FIFAWorldCup) July 7, 2018
The Sweden Starting XI ?#SWEENG // #WorldCup pic.twitter.com/IHE4v72J7N
#ENG #ENG #ENG
— FIFA World Cup ? (@FIFAWorldCup) July 7, 2018
Here is your team, @England fans! #SWEENG // #WorldCup pic.twitter.com/0gDvcuxnmy
LineUp
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."