HOME
DETAILS

സുപ്രിംകോടതി വിധി ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം

  
backup
April 02 2019 | 21:04 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%87-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab

 

ന്യൂഡല്‍ഹി: രാജ്യത്തെ നാലര കോടിയിലേറെ വരുന്ന ഇ.പി.എഫ് വരിക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് കഴിഞ്ഞദിവസം സുപ്രിംകോടതി വിധിയിലൂടെ ഉണ്ടായത്. ഇ.പി.എഫ് പെന്‍ഷന്‍ കേസിലെ കേരള ഹൈക്കോടതി വിധിക്കെതിരേ ഇ.പി.എഫ്.ഒ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി തള്ളിയതോടെ, നിലവില്‍ നല്‍കുന്ന തുച്ഛമായ പെന്‍ഷനില്‍ വന്‍വര്‍ധന വരും. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയെന്ന നിലയില്‍ പൂര്‍ണ പെന്‍ഷന്‍ ലഭിക്കാന്‍ 35 വര്‍ഷത്തെ സര്‍വിസ് വേണം. 20 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് വര്‍ഷം സര്‍വിസ് വെയ്‌റ്റേജ് ലഭിക്കുമെന്നതിനാല്‍ 33 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് പൂര്‍ണ പെന്‍ഷന്‍ ലഭിക്കും. അതേസമയം പെന്‍ഷന്‍ സ്‌കീം തുടങ്ങിയത് 1995 നവംബറിലായതിനാല്‍ പൂര്‍ണ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ 2028 ആകണം.


സേവന കാലാവധിയെ 70 കൊണ്ട് ഹരിക്കുകയും തുടര്‍ന്ന് ശരാശരി ശമ്പളം കൊണ്ട് ഗുണിക്കുകയും ചെയ്താല്‍ എത്രയായിരിക്കും പെന്‍ഷന്‍ എന്ന് അറിയാം. സര്‍വിസില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുന്‍പുള്ള ഒരു വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരിയാണ് അടിസ്ഥാനമാക്കുക. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത എന്നിവയ്ക്കുപുറമേ ഗ്രേഡ്‌പേ വേരിയബിള്‍ പേ ഉണ്ടെങ്കില്‍ അതുംകൂടി ചേര്‍ത്തതാണ് പെന്‍ഷന് കണക്കാക്കുന്ന ശമ്പളം.


നിലവില്‍ ഒരാള്‍ വിരമിക്കുമ്പോഴുള്ള ശമ്പളം എത്ര ഉയര്‍ന്നതായാലും പെന്‍ഷന് കണക്കാക്കുന്ന ശമ്പളത്തിന് ഇ.പി.എഫ്.ഒ നിശ്ചയിച്ച പരിധി ബാധകമാണ്. ഇത് പെന്‍ഷന്‍ സ്‌കീം തുടങ്ങിയപ്പോള്‍ 5,000 രൂപയും 2001 ജൂണ്‍ മുതല്‍ 6,500 രൂപയും 2014 സെപ്റ്റംബര്‍ മുതല്‍ 15,000 രൂപയുമാണ്. ഇത്തരമൊരു പരിധി നിശ്ചയിക്കലാണ് എത്ര ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്കും തുച്ഛമായ പെന്‍ഷന്‍ ലഭിക്കാന്‍ കാരണമായത്.


ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കേണ്ടവര്‍ യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായ വിഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്‌ക്കേണ്ടതുണ്ട്. ഇ.പി.എഫ്.ഒ നിശ്ചയിച്ച ശമ്പളപരിധിക്കുള്ള വിഹിതം മാത്രമാണ് നേരത്തെ ഫണ്ടിലേക്ക് അടക്കുന്നത്. ഇത് 2001 മെയ് വരെ മാസം 417 രൂപയും 2001 ജൂണ്‍ മുതല്‍ 2014 ഓഗസ്റ്റ് വരെ മാസം 541 രൂപയും പിന്നീടിതുവരെ മാസം 1250 രൂപയുമാണ്.


സര്‍വിസിലുള്ളവരില്‍നിന്ന് ഫണ്ടിലേക്ക് ലഭിക്കാനുള്ള ബാക്കി തുക പലിശ സഹിതം പി.എഫ് അക്കൗണ്ടില്‍നിന്നു കിഴിവുചെയ്യും. വിരമിച്ചവര്‍ പി.എഫ് തുക പിന്‍വലിച്ചുപോയതിനാല്‍ പ്രത്യേകമായി തിരിച്ചടയ്‌ക്കേണ്ടിവരും. ഇത്തരക്കാര്‍ക്കു പെന്‍ഷന്‍ ലഭിക്കുമ്പോള്‍ വിരമിച്ചതു മുതലുള്ള കുടിശ്ശിക ലഭിക്കാനുണ്ടാകുമെന്നതിനാല്‍ ഒന്നിച്ച് അടയ്‌ക്കേണ്ടിവരുന്ന തുക മിക്കവാറും തിരികെ ലഭിക്കുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago