HOME
DETAILS
MAL
സഭ കൈയേറ്റം അംഗീകരിക്കുന്നില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി
backup
April 21 2017 | 22:04 PM
പാലാ: വനഭൂമി കൈയേറുന്നതിനോട് സഭ യോജിക്കുന്നില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. എന്നാല്‍, മൂന്നാറിലെ പാപ്പാത്തിമലയില്‍ കുരിശ് നീക്കം ചെയ്ത രീതിയോട് വിയോജിപ്പുണ്ട്.
കുരിശ് ക്രൈസ്തവര്‍ക്ക് രക്ഷയുടെ അടയാളമാണ്. വനഭൂമി ഉള്‍പ്പെടെയുള്ളവ കൈയേറി കുരിശ് സ്ഥാപിക്കുവാന്‍ സഭ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. കൈയേറ്റങ്ങളെ സഭ ന്യായീകരിക്കുന്നില്ല. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സഭയ്ക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ല. ഇടുക്കിയിലെ കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കുന്നതും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."