മദ്യഷാപ്പ് അടച്ച് പൂട്ടണം
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ കൈതമട്ടത്തിലെ മദ്യഷാപ്പ് അടച്ച് പൂട്ടണമെന്ന് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൈതമട്ടം, കറക്കപാളി, ചുണ്ടംവയല്‍, പാലകൊല്ലി, വാച്ചികൊല്ലി, മുണ്ടകൊല്ലി തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ മദ്യപരുടെ ശല്യം കാരണം പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ രണ്ട് പേര്‍ കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പാടന്തറയില്‍ വാച്ചികൊല്ലി, മുണ്ടകൊല്ലി ഗ്രാമങ്ങളിലെ ജനങ്ങള്‍ റോഡ് ഉപരോധ സമരം നടത്തിയപ്പോള്‍ മൂന്ന് മാസത്തിനകം മദ്യഷാപ്പ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കുമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയതാണ്. കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയില്‍ 10 ദിവസത്തിനകം മദ്യഷാപ്പ് മാറ്റി സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. മദ്യഷാപ്പ് മാറ്റി സ്ഥാപിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."