സാമൂഹ്യ വിരുദ്ധരുടെ താവളമായി കരിങ്കല്‍ക്കുഴി കനാല്‍പാലം; തിരിഞ്ഞുനോക്കാതെ
കൊളച്ചേരി: ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായി യാത്ര ചുരുക്കിയപ്പോള്‍ പരസ്യ മദ്യപാനികളുടേയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറിയിരിക്കുകയാണ് കരിങ്കല്‍ക്കുഴി കനാല്‍ പാലം.
കൊളച്ചേരി, നാറാത്ത് ഭാഗത്ത് നിന്നും പറശ്ശിനിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ് നണിയൂര്‍ കനാല്‍ പാലം. മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായാണ് പാലം നിര്‍മിച്ചത്. നണിയൂര്‍ വഴി കടന്നു പോകുന്ന കനാലിന് കുറുകെ നിര്‍മിച്ച ഈ പാലത്തിന് കഷ്ടിച്ച് ഒരു കാറിനും ബൈക്കിനും ഒരുമിച്ച് പോകാനുള്ള വീതി മാത്രമേ ഉള്ളൂ. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഇരുചക്ര വാഹനത്തിനും കാല്‍നട യാത്രക്കാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. രാത്രിയില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ പരസ്യ മദ്യപാനമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. പാലത്തിന്റെ കൈവരിയില്‍ ഒഴിഞ്ഞ മദ്യകുപ്പികളും കാണാം. ഈ പ്രദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനവും പതിവാണ്. ജനവാസമില്ലാത്ത പ്രദേശമായതിനാല്‍ ഇവിടെ നടക്കുന്നതൊന്നും മറ്റുള്ളവര്‍ അറിയാറില്ല. മറ്റുപല പ്രദേശങ്ങളില്‍ നിന്നുള്ള കമിതാക്കളെയും പലപ്പോഴായി ഇവിടെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സുന്ദരമായ പ്രദേശത്തെ മഹാവിപത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."